തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ തമിഴ് നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ)യിലേക്ക്. ടിവികെ അധ്യക്ഷൻ വിജയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് ദേവൻ അറിയിച്ചു. ടിവികെയുടെ കേരള അധ്യക്ഷ പദവി ദേവന് ലഭിച്ചേക്കുമെന്നാണ് സൂചന.
വിജയ് കേരളത്തിലെത്തുമെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടാകുമെന്നും ദേവൻ പറഞ്ഞു.
കേരളത്തിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ദേവനെ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. വിജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക.


