Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭർത്താവുമായി വാക്കുതർക്കം; പത്താം നിലയിൽ നിന്ന് ചാടി നവവധു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഭർത്താവുമായി വാക്കുതർക്കത്തെ തുടർന്ന് പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച നവവധുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ മുംബൈ ഭാണ്ടൂപിലാണ് സംഭവം. കെട്ടിടസമുച്ചയത്തിന് സമീപത്തെ മരത്തിന്റെ കൊമ്പുകളിൽ കുടുങ്ങിയ യുവതിയെയാണ് നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തിയത്.

പ്രതീക്ഷ ഹിരാവാലേ (26) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ലേക്ക് റോഡിലെ സൺഷൈൻ ബിൽഡിംഗിൽ നിന്നാണ് യുവതി താഴേക്ക് ചാടിയത്. എന്നാൽ നിലത്തുനിന്ന് ഏകദേശം 25 അടി ഉയരത്തിലുള്ള മരച്ചില്ലകളിൽ കുടുങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ യുവതിയുടെ വലത് കാലിന് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഭാണ്ടൂപിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാല് മാസം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ കുടുംബത്തിൽ വാക്കുതർക്കങ്ങളും അസ്വാരസ്യങ്ങളും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസവും ഭർത്താവുമായി തർക്കമുണ്ടായതിനെ തുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

വലിയ ശബ്ദം കേട്ട് സ്ഥലത്തെത്തിയ പ്രദേശവാസികളാണ് യുവതി മരക്കൊമ്പുകളിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനൊടുവിൽ യുവതിയെ സുരക്ഷിതമായി താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചു.

സംഭവത്തിൽ ഭാണ്ടൂപ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഗാർഹിക പീഡനമോ മറ്റ് സമ്മർദങ്ങളോ യുവതിയുടെ ജീവനൊടുക്കൽ ശ്രമത്തിന് പിന്നിലുണ്ടോയെന്ന് കണ്ടെത്തുന്നതിനായി ഭർത്താവിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പൊലീസ് മൊഴിയെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer