Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭിന്നശേഷിക്കാരനെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഭിന്നശേഷിക്കാരനായ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വടകര പതിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തോടെയാണ് പതിയാരക്കര നീലിയേലത്ത് കടവിന് സമീപം ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി സിറാജിനെ ബൈക്കിൽ പിന്തുടർന്നെത്തിയ റിനാസ് ആക്രമിക്കുകയായിരുന്നു.

കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ സിറാജിന്റെ പുറത്തും കഴുത്തിലും ചെവിയിലും ഗുരുതരമായി പരിക്കേറ്റു. ചെവി അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിറാജ് നിലവിൽ വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

അക്രമത്തിനിടെ സിറാജിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ബഹളം വെച്ചതോടെ നാട്ടുകാർ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇതോടെ റിനാസ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer