Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തത്’; വിമർശിച്ച് കെ കെ ശൈലജ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജ. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമമാണെന്നും സമസ്തയുടെ അഭിപ്രായപ്രകടനം ശരിയല്ലെന്നും ശൈലജ വിമർശിച്ചു.

കേരളത്തിലെ മുസ്ലിം സ്ത്രീകൾ ഇന്ന് മികച്ച വിദ്യാഭ്യാസം നേടുകയും ജീവിതത്തിന്റെ വിവിധ മേഖലകളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ടെന്ന് കെ.കെ. ശൈലജ പറഞ്ഞു. എംഎൽഎമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയ ജനപ്രതിനിധികൾക്കൊപ്പം ജഡ്ജിമാർ, അഭിഭാഷകർ, ഡോക്ടർമാർ, അധ്യാപകർ, ടെക്നോക്രാറ്റുകൾ, തൊഴിലാളികൾ തുടങ്ങിയ മേഖലകളിലും മുസ്ലിം സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതും പരിപാടികളിൽ വേദി പങ്കിടുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതുമൊന്നും മതാചാരങ്ങളുടെ ലംഘനമല്ലെന്നും കെ.കെ. ശൈലജ പറഞ്ഞു.

സ്ത്രീകളെ വീടിനുള്ളിൽ മാത്രം ഒതുക്കുന്നത് ഫ്യൂഡൽ ആചാരക്രമമാണെന്നും അവർ കൂട്ടിച്ചേർത്തു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽ നിന്ന് ഇത്തരമൊരു അഭിപ്രായപ്രകടനം ഉണ്ടാകുന്നത് ശരിയല്ലെന്നും ശൈലജ വ്യക്തമാക്കി.

അന്യപുരുഷന്മാർക്കിടയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലറാണ് വിവാദമായത്. മതാഘോഷങ്ങളിൽ അതിർവരമ്പുകൾ ലംഘിക്കരുതെന്നും പരിപാടികൾ ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു.

നിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർക്കുലറിൽ നിർദേശമുണ്ടായിരുന്നു. ഇതിനെതിരെയാണ് കെ.കെ. ശൈലജ രംഗത്തെത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix