Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്പായിൽ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി; പോലീസുകാരന് സസ്പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ പോലീസുകാരനെതിരെ നടപടി. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും ഓമശേരി സ്വദേശിയുമായ മുഹമ്മദ് ഫാസിലിനെയാണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണവിധേയമായി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.

താമരശേരി അടിവാരത്തെ സ്പാ നടത്തിപ്പുകാരാണ് ഫാസിലിനെതിരെ കോഴിക്കോട് റൂറൽ എസ്പിക്ക് ഉൾപ്പെടെ പരാതി നൽകിയത്. താമരശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥാപനത്തിലെത്തിയ ഫാസിൽ, താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നാണ് പരാതി. പണം നൽകിയില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും തുടർന്ന് 1,500 രൂപ വാങ്ങി മടങ്ങിയതായും പരാതിയിൽ പറയുന്നു.

സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് റൂറൽ എസ്പി സസ്പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ വകുപ്പുതല അന്വേഷണം നടത്തുന്നതിനായി സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

അതേസമയം, പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോൾ ഫാസിൽ അവധിയിലായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix