തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റി ഉൾപ്പെടെ 46 ഏജൻസികളുടെ അക്രഡിറ്റേഷൻ കാലാവധി സർക്കാർ നീട്ടി. ആഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയത്.
ഊരാളുങ്കൽ ലേബർ സൊസൈറ്റി ഉൾപ്പെടെ ആറ് സർക്കാർ ഇതര ഏജൻസികളുടെ അക്രഡിറ്റേഷൻ പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ നീട്ടിനൽകിയിട്ടുണ്ട്. ബാക്കിയുള്ള ഏജൻസികൾക്കും ഉത്തരവിൽ വ്യവസ്ഥ ചെയ്ത കാലയളവിലേക്കാണ് അക്രഡിറ്റേഷൻ നീട്ടിയത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇതേ ഏജൻസികളുടെ അക്രഡിറ്റേഷൻ കാലാവധി രണ്ടാം തവണയാണ് നീട്ടിനൽകുന്നത്.




