Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അബ്ദുള്ള ബാസിലിനെതിരായ കേസിൽ നടപടി നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാധ്യമപ്രവർത്തകയുടെ പരാതിയിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് അബ്ദുള്ള ബാസിലിനെതിരെ എടുത്ത കേസിൽ തുടർനടപടികൾ നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.

ബാസിലിനെതിരെ കേസെടുത്തതിൽ യുഡിഎഫ് യുവജന സംഘടനകൾ ഉൾപ്പെടെ ശക്തമായ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ. മാധ്യമപ്രവർത്തകയുടെ പരാതിയിൽ കൊച്ചി സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, ബാസിൽ നൽകിയ പരാതിയിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താനും തീരുമാനിച്ചു. യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെയാണ് ബാസിൽ പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതിയിലെ ആരോപണം. രണ്ട് പരാതികളിലും അന്വേഷണം നടക്കുന്നതിനിടെയാണ് ബാസിലിനെതിരായ കേസിലെ തുടർനടപടികൾ നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix