തൃശ്ശൂർ: ചാലക്കുടി മേലൂരിൽ ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി. മേലൂർ സ്വദേശിനിയും നഴ്സുമായ മിനു (37) ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ തുറന്ന് തീ കൊടുത്ത നിലയിലാണ് മിനുവിനെ കണ്ടെത്തിയത്. ഭർത്താവ് ജിബിൻ വിദേശത്താണ്.
ഭർതൃമാതാവിനൊപ്പമായിരുന്നു മിനു താമസിച്ചിരുന്നത്. മിനുവിന് എട്ടും മൂന്നും വയസ്സുള്ള രണ്ട് മക്കളുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




