Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സസ്പെൻഷനിലായ പാളയം പ്രദീപിന് വീണ്ടും നിയമനം; രമ്യയുടെ നീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ കോൺഗ്രസ് സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ രംഗത്ത്. പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ തന്റെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകി. ഇന്ന് സമർപ്പിച്ച കത്തിൽ 2026 മേയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മേയ് 21 മുതൽ പാളയം പ്രദീപ് തന്റെ കൂടെയുണ്ടെന്നതാണ് മുൻകാല പ്രാബല്യത്തോടെ നിയമനം ആവശ്യപ്പെടുന്നതിനുള്ള കാരണമായി രമ്യ ഹരിദാസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ചാണ് പാളയം പ്രദീപിനായി രമ്യ ഹരിദാസ് കത്ത് നൽകിയതെന്നാണ് വിവരം. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സ്പീക്കറുടെ ഓഫീസിലും രമ്യ കത്ത് നൽകിയിരുന്നു. എന്നാൽ നിയമസഭാ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചതോടെയാണ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസിനെ സമീപിച്ചത്.

കെപിസിസി നേതൃത്വത്തിന്റെ എതിർപ്പിനിടെയാണ് പാളയം പ്രദീപിന്റെ നിയമനത്തിനായി രമ്യ ഹരിദാസ് വീണ്ടും നടപടിയുമായി മുന്നോട്ടുപോയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix