Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റോഡിലെ കുഴിയിൽ ആംബുലൻസ് കുടുങ്ങി; ഗർഭസ്ഥ ശിശു മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഗർഭിണിയുമായി പോയ ആംബുലൻസ് റോഡിലെ വലിയ കുഴിയിൽ കുടുങ്ങിയതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു. ഗധ്വാർ സ്വദേശികളായ പ്രദീപ് സിങ്ങിന്റെയും നിധിയുടെയും കുഞ്ഞാണ് മരിച്ചത്.

പുലർച്ചെ ഒരുമണിയോടെ 25കാരിയായ നിധിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം ആംബുലൻസ് വിളിക്കുകയായിരുന്നു. നിധിയുമായി ജയ്ത്പുർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് പോകുന്നതിനിടെയാണ് ആംബുലൻസ് കുഴിയിൽ കുടുങ്ങിയത്.

രണ്ട് മണിക്കൂറിലധികം ആംബുലൻസ് കുഴിയിൽ കുടുങ്ങിക്കിടന്നു. തുടർന്ന് ട്രാക്ടറിൽ കെട്ടിവലിച്ചാണ് വാഹനം കുഴിയിൽനിന്ന് പുറത്തെടുത്തത്. ഇതോടെ ആശുപത്രിയിലെത്താൻ ഏറെ വൈകി. പുലർച്ചെ മൂന്നരയോടെ നിധിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗർഭസ്ഥ ശിശു മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

സംഭവത്തിൽ ചീഫ് മെഡിക്കൽ ഓഫീസർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്രണ്ടിനോട് വിശദമായ റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ജൽ ജീവൻ മിഷന്റെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് പൊളിച്ചതും തുടർന്ന് ശക്തമായ മഴ പെയ്തതുമാണ് റോഡിന്റെ അവസ്ഥ മോശമാകാൻ കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix