Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചിത മാറി കർമം ചെയ്തു; ശ്മശാന ജീവനക്കാരന് മർദനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: പയ്യാമ്പലം പൊതുശ്മശാനത്തിൽ ചിതയുടെ നമ്പർ മാറിയതിനെ തുടർന്ന് സംസ്കാരച്ചടങ്ങുകൾ മാറിപ്പോയെന്ന പരാതിക്ക് പിന്നാലെ ജീവനക്കാരന് മർദനം. സംഭവത്തിൽ ശ്മശാനത്തിലെ ജീവനക്കാരനായ ചാലാട് സ്വദേശി രഞ്ജൻ (51) നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ചിതയുടെ നമ്പർ മാറിയതിനെ തുടർന്ന് മറ്റൊരാളുടെ ബന്ധുക്കൾ മരിച്ചയാളുടെ ചിതയിൽ കർമം ചെയ്തതായാണ് പരാതി.

തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിലെ ഓഫീസിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം രഞ്ജനെ മർദിച്ചെന്നാണ് പരാതി. ദഹിപ്പിച്ച കുഴിയുടെ നമ്പർ തെറ്റായി നൽകിയതിന് ഉത്തരവാദി രഞ്ജനാണെന്ന് ആരോപിച്ചായിരുന്നു മർദനം. താക്കോൽ ഉപയോഗിച്ച് നെറ്റിയിലും മുഖത്തും കുത്തിപ്പരിക്കേൽപ്പിച്ചെന്നും മർദനമേറ്റ് നിലത്തുവീണതിനു പിന്നാലെ ദേഹത്ത് കയറിയിരുന്ന് നെഞ്ചിലും തലയിലും ക്രൂരമായി മർദിച്ചെന്നും രഞ്ജൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇക്കാര്യം പൊലീസ് എഫ്.ഐ.ആറിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ചിതയുടെ നമ്പർ മാറിയതിനു പിന്നിൽ കണ്ണൂർ കോർപറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർക്കുണ്ടായ പിഴവാണെന്നാണ് ശ്മശാനത്തിലെ ജീവനക്കാരുടെ വാദം. എന്നാൽ പിഴവ് ശ്മശാനത്തിലെ ജീവനക്കാരുടെ ഭാഗത്തുനിന്നാണെന്നാണ് ഹെൽത്ത് ഇൻസ്‌പെക്ടറുടെ പ്രതികരണം. സംഭവത്തിൽ പരസ്പരം പഴിചാരലും തുടരുകയാണ്.

ഭാരതീയ ന്യായ സംഹിതയിലെ 332(c), 126(2), 115(2), 118(1), 190 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എസ്.ഐ. ടി.കെ. അഖിലിനാണ് അന്വേഷണ ചുമതല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix