Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ് നിയന്ത്രണത്തില്‍ ഇളവ്; ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ആയി കുറച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണത്തില്‍ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. ബുക്കിങ് ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ആയി കുറച്ചതായി പെട്രോളിയം – പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. രാജ്യത്ത് എല്‍പിജി വിതരണ പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് ഇടവേള കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇനി ഗ്രാമ മേഖലയില്‍ ഉള്ളവര്‍ക്കും ഒരു ബുക്കിങ് കഴിഞ്ഞ് 25 ദിവസം പൂര്‍ത്തിയാക്കിയാല്‍ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാം. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നത്. അതേസമയം നഗരമേഖലയില്‍ 25ദിവസമെന്ന നിലവിലുള്ള ഇടവേള തന്നെ തുടരും.

കഴിഞ്ഞ മാര്‍ച്ചിലാണ് പെട്രോളിയം മന്ത്രാലയം നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 25 ദിവസത്തേയും ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് 45 ദിവസത്തെയും ബുക്കിങ് ഇടവേള നിശ്ചയിച്ചത്. അനിശ്ചിതത്വത്തിന്റെ സാഹചര്യത്തില്‍ എല്‍പിജി വിതരണം തടസമില്ലാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. വിതരണ സാഹചര്യം മെച്ചപ്പെട്ടതിനൊപ്പം റീഫില്ലിംഗിലെ കാലതാമസം കുറയുകയും ചെയ്തതോടെയാണ് ക്രമീകരണത്തില്‍ പരിഷ്‌കരണം ഉണ്ടായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix