തിരുവനന്തപുരം: കടുത്ത ചൂടിനിടെ രാത്രിയിലെ വൈദ്യുതി മുടക്കം ജനജീവിതത്തെ ദുരിതത്തിലാക്കുന്നു. ഇന്നലെ രാത്രിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂർ വീതം വൈദ്യുതി മുടങ്ങി. ചില പ്രദേശങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി.
വൈകിട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയുള്ള സമയത്താണ് പല മേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായത്. എന്നാൽ ഏത് പ്രദേശത്ത് എപ്പോൾ വൈദ്യുതി മുടങ്ങുമെന്നതിൽ വ്യക്തതയില്ലെന്നാണ് പരാതി.
ഓരോ ദിവസവും ഓരോ പ്രദേശത്ത് ഏത് സമയത്തും എത്ര നേരവും വൈദ്യുതി മുടങ്ങുമെന്ന് മുൻകൂട്ടി അറിയിക്കണമെന്ന് റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദേശം പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.
പകരം, സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാമെന്ന പൊതുവായ അറിയിപ്പ് മാത്രമാണ് കെഎസ്ഇബി നൽകുന്നത്. കൃത്യമായ സമയവിവരം ലഭിക്കാത്തത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.





Finally found a platform that actually feels lucky. The bonuses are generous and the customer support is surprisingly quick. Give pklucky81 a try.