Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈദ്യുതി നിയന്ത്രണം തുടരും; ‘സ്വിച്ച് ഇട്ടതുപോലെ പ്രതിസന്ധി പരിഹരിക്കാനാകില്ല’: മന്ത്രി സണ്ണി ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് പരിഹരിക്കാനാകില്ലെന്നും വൈദ്യുതി വാങ്ങുന്നതിനും കരാറുകളിൽ ഏർപ്പെടുന്നതിനും മാസങ്ങൾ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി ഏതെങ്കിലും ഒരു മാർക്കറ്റിൽ പോയി ഉടൻ വാങ്ങാൻ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളത്. ദിവസാടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങുന്നതിനുള്ള സംവിധാനമുണ്ടെങ്കിലും അവിടെയും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ല. അഖിലേന്ത്യാ തലത്തിൽ വൈദ്യുതി ഉത്പാദനം കുറയുകയും ആവശ്യം വർധിക്കുകയും ചെയ്യുമ്പോൾ വിതരണം കുറയുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

സോളാർ വൈദ്യുതി രാത്രികാലങ്ങളിൽ സംഭരിച്ച് ഉപയോഗിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. കേരളം നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. അതേസമയം, ആന്ധ്രാപ്രദേശിൽ ആഭ്യന്തര ഉത്പാദനം 86 ശതമാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വൈദ്യുതി പ്രതിസന്ധിയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയില്ലെന്നും ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുന്നുണ്ട്. സാധാരണക്കാരനായി ജീവിച്ച പൊതുപ്രവർത്തകനെന്ന നിലയിൽ ഇത്തരം പ്രയാസങ്ങൾ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിസന്ധിക്ക് പരിഹാരം കാണാൻ അടിയന്തര നടപടികൾ സ്വീകരിക്കും. അനുവദനീയമായ വിലയ്ക്ക് എവിടെനിന്നും വൈദ്യുതി വാങ്ങാൻ വകുപ്പ് തയ്യാറാണെന്നും ഇതിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

അതേസമയം, വൈദ്യുതി വകുപ്പും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഏകോപനമില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന മുൻ മന്ത്രി കൃഷ്ണൻകുട്ടിയുടെ ആരോപണത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. ഇത് അദ്ദേഹത്തിന്റെ കാലത്തെ പിഴവാണെന്നും അത് സമ്മതിച്ചതിൽ നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix