കൊച്ചി: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. സർക്കാർ നടപടികളിൽ കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഇതിന് ഒരു ഘടകമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് ട്രെയിനുകളിലെ തിരക്ക് കാണുമ്പോൾ തന്നെ കേരളത്തിന് അതിവേഗ റെയിൽ എത്രത്തോളം അനിവാര്യമാണെന്ന് മനസ്സിലാക്കാമെന്നും ഇ. ശ്രീധരൻ അഭിപ്രായപ്പെട്ടു.
അങ്കമാലിയിൽ സംഘടിപ്പിച്ച എൻജിനീയേഴ്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഗതാഗത ആവശ്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിവേഗ റെയിൽ പോലുള്ള പദ്ധതികളുടെ ആവശ്യകത ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി












