Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ESreedharan

കേരളത്തിന് അതിവേഗ റെയിൽ അനിവാര്യം; സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷ: ഇ. ശ്രീധരൻ

കൊച്ചി: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. സർക്കാർ നടപടികളിൽ കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഇതിന് ഒരു ഘടകമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ട്രെയിനുകളിലെ തിരക്ക് കാണുമ്പോൾ തന്നെ കേരളത്തിന് അതിവേഗ റെയിൽ എത്രത്തോളം അനിവാര്യമാണെന്ന് മനസ്സിലാക്കാമെന്നും ഇ. ശ്രീധരൻ അഭിപ്രായപ്പെട്ടു. അങ്കമാലിയിൽ സംഘടിപ്പിച്ച എൻജിനീയേഴ്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഗതാഗത ആവശ്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിവേഗ റെയിൽ പോലുള്ള പദ്ധതികളുടെ ആവശ്യകത […]
Read more

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി വിദഗ്ധ സമിതി തള്ളി

ന്യൂഡൽഹി: ഇ. ശ്രീധരൻ മുന്നോട്ടുവച്ച കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അംഗീകരിച്ചില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ എം.പി. ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്. ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് പൂർണമല്ലെന്നും യാത്രക്കാരുടെ എണ്ണം, സാമ്പത്തിക ചെലവ്, പരിസ്ഥിതി-സാമൂഹിക ആഘാതം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ പഠനം […]
Read more

അതിവേഗ റെയില്‍; സര്‍ക്കാരിന്റെ റെഡ് സിഗ്നല്‍; റിപ്പോര്‍ട്ട് അപൂര്‍ണ്ണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽ പദ്ധതിക്ക് സര്‍ക്കാരിന്റെ റെഡ് സിഗ്നല്‍. ഡിഎംആര്‍സി റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നും നിലവിലെ പ്ലാനില്‍ പദ്ധതി പറ്റില്ലെന്നാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട് എന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. ഡിഎംആർസി സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്നും നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നുമാണ് വിദഗ്ധ സമിതി വിലയിരുത്തൽ. ഡിഎംആർസി സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ പ്രകാരമാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ പരിമിതമായ സാമ്പത്തിക […]
Read more

ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; പച്ചക്കൊടി കാണിക്കാന്‍ സര്‍ക്കാര്‍ ഉപസമിതി

തിരുവനന്തപുരം: ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാൻ സർക്കാർ നിയോഗിച്ച ഉപസമിതി. പദ്ധതിയെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സർക്കാരിന് സമർപ്പിക്കും. പില്ലർ–ടണൽ മാതൃകയിൽ പാത നിർമ്മിക്കുന്നത് ഗുണകരമാകുമെന്ന് ഉപസമിതി വിലയിരുത്തി. ശ്രീധരൻ സമർപ്പിച്ച പ്രൊപ്പോസൽ നടപ്പാക്കാൻ സാധ്യമാണെന്നും, പദ്ധതിയുമായി മുന്നോട്ട് പോകാമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. ഗതാഗത സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിലുള്ള നാലംഗ ഉപസമിതിയാണ് പഠനം നടത്തുന്നത്. ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ ജെ. വിനയൻ, സാമ്പത്തിക വിദഗ്ധൻ ഡോ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix