വടകര: കൈനാട്ടിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഉച്ചയോടെയാണ് സംഭവം.
സമീപത്തെ മാരുതി സുസുക്കി ഷോറൂം ജീവനക്കാരന്റേതാണ് കത്തിനശിച്ച കാർ. രാവിലെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് ഉച്ചയോടെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഷോറൂം ജീവനക്കാർ ഓടിയെത്തി. എന്നാൽ അപ്പോഴേക്കും കാറിൽ തീ ആളിപ്പടർന്നിരുന്നു.
തുടർന്ന് വടകരയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിൽ കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായും കത്തിനശിച്ചു.













