Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധ; ആരോഗ്യസ്ഥിതി തൃപ്തികരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധ. കര്‍ണാടകയില്‍ രണ്ട് പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വൈദ്യസഹായം തേടിയ അമിത് ഷായുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.

ഹുബ്ബള്ളിയിലെ ഗബ്ബൂരിൽ കെഎൽഇ ജഗദ്ഗുരു ഗംഗാധര മഹാസ്വാമിഗലു മൂരുസാവിർമഠ് മെഡിക്കൽ കോളേജിന്റെ പുതിയ അക്കാദമിക് കെട്ടിടവും 1,200 കിടക്കകളുള്ള കെഎൽഇ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്ററും ഉദ്ഘാടനം ചെയ്യാനായിരുന്നു അമിത് ഷാ എത്തിയത്. എന്നാൽ ആരോഗ്യപ്രശ്നത്തെ തുടർന്ന് നിശ്ചയിച്ച ചടങ്ങിൽ പങ്കെടുക്കാനായില്ല.

ഭക്ഷ്യവിഷബാധയെ തുടർന്ന് ഛർദ്ദിയുണ്ടായതായും ഇതുമൂലം ചെറിയ ക്ഷീണം അനുഭവപ്പെട്ടതായും പ്രഹ്ലാദ് ജോഷി അറിയിച്ചു. ആവശ്യമായ ചികിത്സ ലഭിച്ചതായും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനുപുറമെ, ബെലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിലെ എക്സാംബയിൽ ശ്രീ ബീരേശ്വര കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാനിരുന്ന പരിപാടിയും റദ്ദാക്കി. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങുന്നതിനായി അമിത് ഷാ വിമാനത്താവളത്തിലേക്ക് പോയതായി പ്രാദേശിക നേതാക്കൾ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix