മാഡ്രിഡ്: സീസണിലെ ആദ്യ മാഡ്രിഡ് ഡെർബിയിൽ ജയം അത്ലറ്റികോ മാഡ്രിഡിനൊപ്പം. സ്വന്തം തട്ടകമായ മെട്രൊപൊളിറ്റാനോയിൽ റയൽ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കീഴടക്കിയത്. അലെജാൻഡ്രോ ഗ്രിമാൾഡോ(53- പെനാൽറ്റി), ജൊനാഥൻ ഡേവിഡ്(59) എന്നിവരാണ് ആതിഥേയർക്കായി വലകുലുക്കിയത്. 89ാം മിനിറ്റിൽ ആന്റോണിയോ റൂഡിഗറിന്റെ ഹെഡ്ഡർ ഗോളിൽ റയൽ ഒരു ഗോൾ മടക്കിയെങ്കിലും സമനില പിടിക്കാനായില്ല.
അവസാന മിനിറ്റുകളിൽ റയൽ നിരന്തരം ഭീഷണി സൃഷ്ടിച്ചെങ്കിലും അത്ലറ്റികോ പ്രതിരോധം ഉറച്ചുനിന്നു. 52ാം മിനിറ്റിൽ റയൽ താരം ഡീൻ ഹ്യൂസന്‍ ചുവപ്പ് കാർഡ് ലഭിച്ചത് മത്സരത്തിൽ നിർണായകമായി. സിമിയോണിയെ ബോക്സിൽ വീഴ്ത്തിയതിനാണ് ഡിഫൻഡർക്ക് റെഡ്കാർഡ് ലഭിച്ചത്. റയൽ ഗോൾകീപ്പർ തിബോ ക്വാർട്ടിയോസിന്റെ മികച്ച സേവുകളാണ് കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് റയലിനെ രക്ഷിച്ചത്. ജയത്തോടെ 16 പോയന്റുമായി അത്ലറ്റികോ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. 21 പോയന്റുള്ള ബാഴ്സയാണ് ഒന്നാമത്. 15 പോയന്റുള്ള റയൽ നാലിലേക്ക് വീണു.




