Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ യുവാവിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. പ്രാവച്ചമ്പലം പള്ളിച്ചൽ സ്വദേശി റിയാസ് ഖാൻ (31) ആണ് അറസ്റ്റിലായത്.

ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് സ്കൂൾ വിദ്യാർഥിനി കൗൺസിലിങ്ങിനിടെ അധ്യാപകരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധപ്പെട്ട അധികൃതർ വെള്ളറട പൊലീസിൽ വിവരം അറിയിച്ചു.

സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നിർദേശപ്രകാരം എസ്.ഐ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രാവച്ചമ്പലത്തുനിന്ന് പ്രതിയെ പിടികൂടിയത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അനിൽ കുമാർ, ഷിനു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix