Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: real madrid

മാഡ്രിഡ് ഡെർബിയിൽ റയലിന് ഞെട്ടൽ; സ്വന്തം തട്ടകത്തിൽ അത്ലറ്റിക്കോയ്ക്ക് ജയം

മാഡ്രിഡ്: സീസണിലെ ആദ്യ മാഡ്രിഡ് ഡെർബിയിൽ ജയം അത്‌ലറ്റികോ മാഡ്രിഡിനൊപ്പം. സ്വന്തം തട്ടകമായ മെട്രൊപൊളിറ്റാനോയിൽ റയൽ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കീഴടക്കിയത്. അലെജാൻഡ്രോ ഗ്രിമാൾഡോ(53- പെനാൽറ്റി), ജൊനാഥൻ ഡേവിഡ്(59) എന്നിവരാണ് ആതിഥേയർക്കായി വലകുലുക്കിയത്. 89ാം മിനിറ്റിൽ ആന്റോണിയോ റൂഡിഗറിന്റെ ഹെഡ്ഡർ ഗോളിൽ റയൽ ഒരു ഗോൾ മടക്കിയെങ്കിലും സമനില പിടിക്കാനായില്ല. അവസാന മിനിറ്റുകളിൽ റയൽ നിരന്തരം ഭീഷണി സൃഷ്ടിച്ചെങ്കിലും അത്‌ലറ്റികോ പ്രതിരോധം ഉറച്ചുനിന്നു. 52ാം മിനിറ്റിൽ റയൽ താരം ഡീൻ ഹ്യൂസന് ചുവപ്പ് കാർഡ് ലഭിച്ചത് […]
Read more

ചാമ്പ്യൻസ് ലീ​ഗിൽ ഇന്ററിനെ വീഴ്ത്തി റയൽ, പോർട്ടോയെ മറികടന്ന് സിറ്റി

മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡും മാഞ്ചെസ്റ്റർ സിറ്റിയും. റയൽ മഡ്രിഡ് കരുത്തരായ ഇന്റർ മിലാനെ കീഴടക്കിയപ്പോൾ പോർട്ടോയാണ് സിറ്റിയുടെ മുന്നിൽ വീണത്. മറ്റു മത്സരങ്ങളിൽ ആസ്റ്റൺ വില്ല, ഡോർട്ട്മുൺഡ് തുടങ്ങിയവയും വിജയിച്ചു. 14-ാം മിനിറ്റിൽ എംബാപ്പെയും 24-ാം മിനിറ്റിൽ വാൽവെർദെയുമാണ് റയലിനായി വല കുലുക്കിയത്. രണ്ടാം പകുതിയുടെ അവസാനം ഇന്റർ ഒരു ഗോൾ മടക്കി. 77-ാം മിനിറ്റിൽ കാർലോസ് അഗസ്‌റ്റോയാണ് ലക്ഷ്യം കണ്ടത്. പോർട്ടോക്കെതിരേ ഹാളണ്ടിന്റെ ഇരട്ടഗോളുകളാണ് മാഞ്ചെസ്റ്റർ സിറ്റിക്ക് തുണയായത്. […]
Read more

എസ്പാനിയോളിനെ തകർത്ത് ജയത്തോടെ തുടങ്ങി റയൽ; യുണൈറ്റഡിനെ വീഴ്ത്തി ഹൾ സിറ്റി

മാഡ്രിഡ്: ലാ ലിഗ പുതിയ സീസണിന് വിജയത്തോടെ തുടക്കമിട്ട് റയൽ മാഡ്രിഡ്. അവസാന മിനിറ്റിൽ നേടിയ ഗോളിൽ റയൽ എസ്പാനിയോളിനെ തോൽപ്പിക്കുകയായിരുന്നു. മറ്റ് മത്സരങ്ങളിൽ സെവിയ്യ അത്‌ലറ്റിക്കിനെ തകർത്തപ്പോൾ സെൽറ്റയും വലൻസിയയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ബെല്ലിങ്ഹാം, കാർലോസ് എസ്പി എന്നിവരാണ് റയലിനായി വല കുലുക്കിയത്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൻ ക്രിസ്റ്റൽ പാലസിനേയും ബ്രെൻഫോർഡ് സ്പർസിനേയും തോൽപ്പിച്ചു. സണ്ടർലാൻഡിനെതിരെ ഇസ്പ്വിച്ച് ടൗണും നോട്ടം ഫോറസ്റ്റിനെതിരെ ലീഡ്‌സും വിജയം കണ്ടു. അതേസമയം ഹൾ […]
Read more

എംബാപ്പെയുടെ പ്രതിഫലം വേണമെന്ന് വിനീഷ്യസ്, നടക്കില്ലെന്ന് റയൽ! റാഞ്ചാൻ റെഡിയായി ആഴ്സണൽ

മാ‍ഡ്രിഡ്: റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ കൂടുതൽ വേ​ഗത്തിലാക്കി ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ചാംപ്യൻമാരായ ആഴ്സണൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിനീഷ്യസും റയലും തമ്മിൽ വേർപിരിയുകയാണെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായതോടെയാണ് ആഴ്സണലിന്റെ നീക്കങ്ങളും. ആഴ്സണൽ പരിശീലകൻ മൈക്കൽ ആർട്ടേറ്റ തന്നെ നേരിട്ട് ഈ നീക്കത്തിനു മുന്നിൽ നിൽക്കുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തിനു ആർട്ടേറ്റ പേഴ്സണൽ സന്ദേശം അയച്ചതായും സൂചനയുണ്ട്. റയലിൽ കളിക്കുകയെന്നത് ജീവിതാഭിലാഷമായി കൊണ്ടുനടക്കുന്നയാളാണ് വിനീഷ്യസ്. 8 […]
Read more

ലോകകപ്പിന് ശേഷം വിരമിക്കല്‍ സൂചന നല്‍കി തിബൗട്ട് കോര്‍ട്ടോയിസ്

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ സൂചന നൽകി ബെൽജിയം ദേശീയ ടീമിന്റെയും റയൽ മാഡ്രിഡിന്റെയും ഗോൾകീപ്പർ തിബൗട്ട് കോര്‍ട്ടോയിസ്. യുഎസിലെ സീറ്റിലിൽ ഈജിപ്തിനെതിരെ നടക്കുന്ന ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായാണ് താരം തന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ചത്. “ഈ ടൂർണമെന്റിന് ശേഷം ദേശീയ ടീമിൽ തുടരാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. ക്ലബ് തലത്തിൽ കുറച്ച് വർഷങ്ങൾ കൂടി കളിക്കണമെന്നുണ്ട്. അതിനായി ശരീരത്തെ കൂടുതൽ സംരക്ഷിക്കേണ്ടതുണ്ട്,” കോര്‍ട്ടോയിസ് പറഞ്ഞു. ഇതെന്റെ അവസാനത്തെ ലോകകപ്പ് ആയേക്കാം എന്നതിനാലാണ് എന്റെ […]
Read more

ബെര്‍ണബ്യൂവില്‍ റയലിനെ തകര്‍ത്ത് ബയേണ്‍; ആഴ്‌സണലിനും ജയം

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെതിരെ ബയേണ്‍ മ്യൂണിക്കിന് ആവേശകരമായ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ബയേണ്‍ ജയം സ്വന്തമാക്കിയത്. ഇതോടെ റയലിനോട് ഏറ്റുമുട്ടിയ അവസാന ഒന്‍പത് മത്സരങ്ങളില്‍ ജയമറിയാതിരുന്ന ബയേണ്‍ വിജയം രുചിച്ചു. കളിയുടെ 41-ാം മിനിറ്റില്‍ ബയേണിനായി ലൂയിസ് ഡയസ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ സെക്കന്‍ഡുകള്‍ക്കപ്പുറം ഹാരി കെയ്ന്‍ ലീഡുയര്‍ത്തി. 74-ാം മിനിറ്റില്‍ എംബാപ്പെയാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്. ക്വാര്‍ട്ടര്‍ […]
Read more

പരിക്കേറ്റത് ഇടത് കാലിന്, സ്കാൻ ചെയ്തത് വലതുകാൽ; റിയൽ മാഡ്രിഡ് മെഡിക്കൽ ടീമിന് ഗുരുതര വീഴ്ച

മാഡ്രിഡ്: ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ പരിക്ക് കൈകാര്യം ചെയ്യുന്നതിൽ റിയൽ മാഡ്രിഡ് മെഡിക്കൽ ടീമിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ഇടതു കാൽമുട്ടിന് പരിക്കേറ്റ എംബാപ്പെയ്ക്ക് എംആർഐ സ്കാൻ നടത്തിയപ്പോൾ തെറ്റായി വലതു കാൽ പരിശോധിച്ചതായാണ് പ്രമുഖ കായികമാധ്യമമായ ‘ദി അത്‌ലറ്റിക്’ റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ ഏഴിന് സെൽറ്റ വിഗോയ്‌ക്കെതിരായ മത്സരത്തിനിടെയാണ് എംബാപ്പെയ്ക്ക് പരിക്കേറ്റത്. എന്നാൽ ശരിയായ ഭാഗം പരിശോധിക്കാതിരുന്നതിനാൽ പ്രശ്നമില്ലെന്ന നിഗമനത്തിൽ താരം തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ കളിച്ചു. ഇതോടെ പരിക്ക് കൂടുതൽ ഗുരുതരമായി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix