മാഡ്രിഡ്: ലാ ലിഗ പുതിയ സീസണിന് വിജയത്തോടെ തുടക്കമിട്ട് റയൽ മാഡ്രിഡ്. അവസാന മിനിറ്റിൽ നേടിയ ഗോളിൽ റയൽ എസ്പാനിയോളിനെ തോൽപ്പിക്കുകയായിരുന്നു. മറ്റ് മത്സരങ്ങളിൽ സെവിയ്യ അത്‌ലറ്റിക്കിനെ തകർത്തപ്പോൾ സെൽറ്റയും വലൻസിയയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ബെല്ലിങ്ഹാം, കാർലോസ് എസ്പി എന്നിവരാണ് റയലിനായി വല കുലുക്കിയത്.
അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൻ ക്രിസ്റ്റൽ പാലസിനേയും ബ്രെൻഫോർഡ് സ്പർസിനേയും തോൽപ്പിച്ചു. സണ്ടർലാൻഡിനെതിരെ ഇസ്പ്വിച്ച് ടൗണും നോട്ടം ഫോറസ്റ്റിനെതിരെ ലീഡ്‌സും വിജയം കണ്ടു. അതേസമയം ഹൾ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു.




