Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നോയിഡയിൽ വാഹനാപകടം; ഇൻഡിഗോ ക്യാബിൻ ക്രൂ അംഗത്തിന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇൻഡിഗോ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗം വാഹനാപകടത്തിൽ മരിച്ചു. നോയിഡയിൽ പുലർച്ചെയുണ്ടായ അപകടത്തിലാണ് 32കാരിയായ കൈനൂർ മിസ്രി മരിച്ചത്.

ജോലി കഴിഞ്ഞ് കമ്പനിയുടെ ഔദ്യോഗിക ക്യാബിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനവുമായി കാർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ കൈനൂർ മിസ്രി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം.

മോഡലായും നർത്തകിയായും ട്രാവൽ വ്ലോഗറായും ശ്രദ്ധേയയായിരുന്നു കൈനൂർ മിസ്രി. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന് കാരണം അമിതവേഗതയാണോ, മറ്റേതെങ്കിലും സാഹചര്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

കൈനൂർ മിസ്രിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഇൻഡിഗോ എയർലൈൻസും സഹപ്രവർത്തകരും ദുഃഖം രേഖപ്പെടുത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix