Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AccidentNews

കളിക്കുന്നതിനിടെ വാട്ടർടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ മേനോൻപാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റും മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ വാട്ടർ ടാങ്കിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
Read more

നിര്‍ത്തിയിട്ട ട്രക്കില്‍ കാറിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം

റാഞ്ചി: ജാർഖണ്ഡ് ഗ്രാമവികസന മന്ത്രി ദീപിക പാണ്ഡേ സിങ്ങിന്റെ മകൾ തൃഷ സിങ് വാഹനാപകടത്തിൽ മരിച്ചു. ജംഷഡ്പൂരിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ തൃഷ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. മറൈൻ ഡ്രൈവിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് തൃഷ സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാലുപേരെയും ഉടൻ സമീപത്തെ എം.ജി.എം ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട മറ്റ് മൂന്ന് പേരുടെ വിവരങ്ങൾ […]
Read more

തിളച്ച സാമ്പാറിൽ വീണ് യുവതിക്ക് ദാരുണാന്ത്യം

വിജയവാഡ: ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. വിജയവാഡ സ്വദേശിനി സുജാത (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഭക്തർക്കായി അന്നദാനം ഒരുക്കുന്നതിനിടെ പാചകപ്പുരയിലാണ് അപകടമുണ്ടായത്. സാമ്പാർ നിറച്ച വലിയ ചെമ്പ് മാറ്റിവെക്കാൻ സഹായിക്കുന്നതിനിടെ സുജാത അബദ്ധത്തിൽ തിളച്ച സാമ്പാറിലേക്ക് വീഴുകയായിരുന്നു. സുജാതയും മറ്റൊരാളും ചേർന്ന് വലിയ ചെമ്പ് കൊണ്ടുപോകുന്നതിന്റെയും സുജാത അതിലേക്ക് വീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ സുജാതയെ സംഘാടകരും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിൽ […]
Read more

നോയിഡയിൽ വാഹനാപകടം; ഇൻഡിഗോ ക്യാബിൻ ക്രൂ അംഗത്തിന് ദാരുണാന്ത്യം

ന്യൂഡൽഹി: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇൻഡിഗോ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗം വാഹനാപകടത്തിൽ മരിച്ചു. നോയിഡയിൽ പുലർച്ചെയുണ്ടായ അപകടത്തിലാണ് 32കാരിയായ കൈനൂർ മിസ്രി മരിച്ചത്. ജോലി കഴിഞ്ഞ് കമ്പനിയുടെ ഔദ്യോഗിക ക്യാബിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനവുമായി കാർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ കൈനൂർ മിസ്രി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. മോഡലായും നർത്തകിയായും ട്രാവൽ വ്ലോഗറായും ശ്രദ്ധേയയായിരുന്നു കൈനൂർ മിസ്രി. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

തിരുവല്ലയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം രണ്ടായി

പത്തനംതിട്ട: തിരുവല്ല തുകലശേരിയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ആലപ്പുഴ തലവടി സ്വദേശി അജീഷ് മോഹനൻ (29), ഇതര സംസ്ഥാന തൊഴിലാളിയായ നിയാസ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട് എത്തിയ പിക്കപ്പ് വാൻ ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ അജീഷ് മരണപ്പെട്ടു. അജീഷിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നിയാസ് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നു. […]
Read more

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി തെറിച്ചുവീണു

തൃശ്ശൂർ: ചാവക്കാട് ബസിൽ നിന്ന് തെറിച്ചുവീണ് ഗർഭിണിയായ യുവതിക്ക് പരിക്കേറ്റു. തേക്കാഞ്ചേരി പുഴങ്ങര ജലീലിന്റെ മകൾ, മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് വിദ്യാർത്ഥിനിയായ 20കാരി ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. ചാവക്കാട് ബസ് സ്റ്റാൻഡിൽ നിന്ന് കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന പാലയൂർ ബസിൽ കയറുന്നതിനിടെയാണ് യുവതി അപകടത്തിൽപ്പെട്ടത്. ബസ് തെക്കേ ബൈപ്പാസിലേക്ക് തിരിയുന്നതിനിടെ തുറന്നുകിടന്ന വാതിലിലൂടെ ഫാത്തിമ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ഉടൻ ചാവക്കാട് […]
Read more

മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം. പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൽ കരീം മുസ്ലിയാരാണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. മദ്രസയിലെ ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് ഗൂഡല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ കരീമിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ […]
Read more

കയ്പമംഗലം വാഹനാപകടം; ലോറി ഡ്രെെവർ പിടിയിൽ

തൃശൂർ: കയ്പമംഗലത്ത് ഏഴ് വിദ്യാർത്ഥികൾ ഉൾപ്പെടെ എട്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ലോറി ഡ്രൈവർ പിടിയിൽ. പൂനെ സ്വദേശി ദൂക്കാറാം കംപ്ലയെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ അപകടം നടന്നതിന് പിന്നാലെ ഇയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. ലോറി ഡ്രൈവർക്കായി കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് കയ്പമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് ഇയാളെ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. കയ്പമംഗലത്ത് ശനിയാഴ്ച പുലർച്ചെ 12 മണിയോടെയാണ് എട്ട് പേരുടെ […]
Read more

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. തൊട്ടിൽപ്പാലത്തുനിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്ന് വളവ് കയറി എത്തിയ ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിനിൽ ഡ്രൈവർ കുടുങ്ങുകയായിരുന്നു. നാദാപുരം ചേലക്കാട് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം ലോറിയുടെ ക്യാബിൻ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. […]
Read more

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: മലപ്പുറം കോട്ടക്കലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാവൂർ കുറ്റിക്കടവ് വളയന്നൂർ സ്വദേശി വടക്കേടത്ത് മിർഷാദ് (22) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടക്കലിൽ അപകടം ഉണ്ടായത്. മിർഷാദ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിർഷാദിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix