Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നിര്‍ത്തിയിട്ട ട്രക്കില്‍ കാറിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റാഞ്ചി: ജാർഖണ്ഡ് ഗ്രാമവികസന മന്ത്രി ദീപിക പാണ്ഡേ സിങ്ങിന്റെ മകൾ തൃഷ സിങ് വാഹനാപകടത്തിൽ മരിച്ചു. ജംഷഡ്പൂരിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ തൃഷ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്.

മറൈൻ ഡ്രൈവിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് തൃഷ സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാലുപേരെയും ഉടൻ സമീപത്തെ എം.ജി.എം ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട മറ്റ് മൂന്ന് പേരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ, മന്ത്രി ഇർഫാൻ അൻസാരി ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. മന്ത്രിയുടെ കുടുംബത്തിനുണ്ടായ നഷ്ടത്തിൽ ആഴത്തിലുള്ള ദുഃഖമുണ്ടെന്നും ഈ വേർപാടിന്റെ വേദന താങ്ങാനുള്ള ശക്തി കുടുംബത്തിന് ലഭിക്കട്ടെയെന്നും ഇർഫാൻ അൻസാരി എക്സിൽ കുറിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix