Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: caraccident

നിര്‍ത്തിയിട്ട ട്രക്കില്‍ കാറിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം

റാഞ്ചി: ജാർഖണ്ഡ് ഗ്രാമവികസന മന്ത്രി ദീപിക പാണ്ഡേ സിങ്ങിന്റെ മകൾ തൃഷ സിങ് വാഹനാപകടത്തിൽ മരിച്ചു. ജംഷഡ്പൂരിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ തൃഷ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. മറൈൻ ഡ്രൈവിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് തൃഷ സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാലുപേരെയും ഉടൻ സമീപത്തെ എം.ജി.എം ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട മറ്റ് മൂന്ന് പേരുടെ വിവരങ്ങൾ […]
Read more

ഹൈദരാബാദിൽ കാറിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. മൻസൂറാബാദ് വെങ്കടേശ്വര കോളനിയിലാണ് അപകടമുണ്ടായത്. ബി. ലക്കി എന്ന മൂന്ന് വയസ്സുകാരനാണ് മരിച്ചത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒറ്റയ്ക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയെ കാർ ഇടിച്ചത്. അമിതവേഗത്തിലെത്തിയ കാർ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടി റോഡിലുണ്ടായിരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടെന്ന്പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

ഇടുക്കിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഇടുക്കി: ഏലപ്പാറ നാലാം മൈലിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശി ജെറിൻ (38) ആണ് മരിച്ചത്. അപകടത്തിൽ ജെറിന്റെ ഭാര്യ ദിവ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ചേലച്ചുവടുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ ജെറിന് കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ജെറിനെ പുറത്തെടുത്ത് ആശുപത്രിയിൽ […]
Read more

ചിങ്ങവനത്ത് വഴിയോരക്കടയിലേക്ക് കാർ ഇടിച്ചുകയറി; നാലുപേർക്ക് പരിക്ക്

കോട്ടയം: ചിങ്ങവനത്ത് നിയന്ത്രണം വിട്ട കാർ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് പരിക്ക്. ആശാൻപടിയിലെ വഴിയോര ചായക്കടയിലേക്കാണ് വൈകീട്ട് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. എം.സി റോഡരികിലെ ചായക്കടയിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട കാർ തിരുവനന്തപുരം സ്വദേശികളുടേതാണെന്നാണ് പ്രാഥമിക വിവരം. കാറിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കാരണം സംബന്ധിച്ച് […]
Read more

വീട്ടുകാരെ പൂട്ടിയിട്ട് രാത്രിയിൽ കാറെടുത്തിറങ്ങി; 14 കാരനും സഹപാഠിയും തലകീഴായി കുഴിയിലേക്ക് മറിഞ്ഞ് അപകടം

തിരുവനന്തപുരം: കരമനയിൽ വീട്ടുകാരെ പൂട്ടിയിട്ട് രാത്രിയിൽ കാറുമായി കറങ്ങാനിറങ്ങിയ വിദ്യാർത്ഥികള്‍ അപകടത്തിൽപ്പെട്ടു. കരമന നീറമണ്‍കരയിൽ വച്ചാണ് 14 വയസ്സുകാരൻ ഓടിച്ച വാഹനം തലകീഴായി കുഴിയിലേക്ക് മറിഞ്ഞത്. അപകടത്തിൽപെട്ട വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. കാര്യമായ പരിക്കുകൾ ഒന്നും തന്നെയില്ല. കാറിന്റെ ഉടമയായ ഒൻപതാം ക്ലാസുകാരന്റെ അമ്മക്കെതിരെ കരമന പൊലീസ് കേസെടുത്തു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix