Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; തീരുമാനം പിൻവലിക്കില്ലെന്ന് കേന്ദ്രമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനെ മാറ്റി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലാക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തീരുമാനം പ്രവർത്തനപരമായ പ്രശ്നങ്ങൾ പരിഹരിക്കാനാണെന്ന് മന്ത്രി വ്യക്തമാക്കി.

വിഷയത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി എക്സിലൂടെ നിലപാട് വ്യക്തമാക്കിയത്. മംഗളൂരുവിനെ സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ പൂർണമായും നിലനിർത്താനുള്ള തീരുമാനം പിൻവലിക്കില്ലെന്നാണ് മന്ത്രിയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്.

നിലവിൽ മംഗളൂരു റെയിൽവേ മേഖല മൂന്ന് വ്യത്യസ്ത സോണുകളിലായി വിഭജിക്കപ്പെട്ടിരുന്നത് ഭരണപരമായും പ്രവർത്തനപരമായും നിരവധി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മംഗളൂരുവിനെ ഒരു റെയിൽവേ സോണിന് കീഴിൽ കൊണ്ടുവരുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും എംപിമാരുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. മംഗളൂരു സ്റ്റേഷൻ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റുന്നത് കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുമെന്ന വാദത്തിനുള്ള മറുപടിയായി കേരളത്തിന് അനുവദിച്ച വികസന പദ്ധതികളും ബജറ്റ് വിഹിതവും മന്ത്രി വിശദീകരിച്ചു.

2014ൽ കേരളത്തിലെ റെയിൽവേ വികസനത്തിനായി 372 കോടി രൂപ മാത്രമായിരുന്നു ബജറ്റ് വിഹിതമെങ്കിൽ, 2026-27 സാമ്പത്തിക വർഷത്തിൽ ഇത് 3,795 കോടി രൂപയായി ഉയർന്നതായി മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് വലിയ വർധനവാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ റെയിൽവേ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനുമായും ചർച്ച നടത്തിയതായി അശ്വിനി വൈഷ്ണവ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ റെയിൽവേ പദ്ധതികളുടെ വിശദാംശങ്ങളും മന്ത്രി എക്സിൽ പങ്കുവെച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix