Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രിയദർശിനി നൂറാം ദിനാഘോഷം; സാരി വിതരണം വ്യാജപ്രചാരണമെന്ന് KSRTC ചെയർമാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോകളിൽ വനിതകൾക്ക് സാരി വിതരണം ചെയ്യുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി ചെയർമാൻ ഡോ. പി. എസ്. പ്രമോദ് ശങ്കർ അറിയിച്ചു.

നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ 10ന് ഗതാഗത മന്ത്രി സി. പി. ജോൺ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ സന്ദർശിക്കും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും.

വൈകുന്നേരം 7.30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും. ബജറ്റ് ടൂറിസം സെല്ലിനായി തയ്യാറാക്കിയ പുതിയ സോഫ്റ്റ്‌വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയും ചടങ്ങിൽ ഉദ്ഘാടനം ചെയ്യും.

ലക്ഷദ്വീപിലേക്കുള്ള ആദ്യ യാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാരെയും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാരെയും യൂണിറ്റുകളെയും ചടങ്ങിൽ മന്ത്രി ആദരിക്കും.

പുതിയ സോഫ്റ്റ്‌വെയർ നിലവിൽ വരുന്നതോടെ ബജറ്റ് ടൂറിസം പാക്കേജുകളുടെ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് സൗകര്യമൊരുങ്ങും. ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിൽ വെയിറ്റിങ് ലിസ്റ്റ് സംവിധാനം ഏർപ്പെടുത്തുന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്.

പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണം ചെയ്യുമെന്നായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നത്. എന്നാൽ ഇത്തരം പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix