സാനോ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് പോരിനിറങ്ങും മുന്‍പ് ഇന്ത്യന്‍ പുരുഷ ടി20 ടീം മറ്റൊരു ചരിത്ര പോരിന് ഇന്നിറങ്ങും. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും ജപ്പാനും നേർക്കുനേർ വരുന്ന പോരിൽ ടോസ് നേടിയ ശ്രേയസ് അയ്യർ ബാറ്റിങ് തെരഞ്ഞെടുത്തു. മഴയും നനഞ്ഞ ഔട്ട് ഫീൽഡും കാരണം ഏറെ വൈകിയാണ് മത്സരം ആരംഭിക്കുന്നത്. ടോസും വൈകിയിരുന്നു. അതിനാൽ 5 ഓവർ മത്സരമാണ് നടക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ഏഷ്യന്‍ ഗെയിംസിന് മുന്‍പുള്ള പരിശീലന മത്സരമെന്ന നിലയിലാണ് പോരാട്ടം. കളിക്ക് മഴ ഭീഷണിയുണ്ട്. സുസുക്കി കപ്പിനായാണ് ഒരേയൊരു ടി20യില്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നത്. ടോചികിയിലെ സാനോ അന്താരാഷ്ട്ര ക്രിക്കറ്റ് മൈതാനമാണ് ചരിത്ര പോരിന് വേദിയാകുന്നത്.












