Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുട്ടനാട്ടിലെ ദുരിതാശ്വാസ വിതരണം വൈകുന്നു; MLA അമേരിക്കയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതം തുടരുന്നതിനിടെ ദുരിതാശ്വാസ സഹായ വിതരണത്തിൽ ഗുരുതരമായ കാലതാമസമെന്ന് പരാതി. ചികിത്സയ്ക്കും ദൈനംദിന ആവശ്യങ്ങൾക്കും പണം കണ്ടെത്താൻ കഴിയാതെ നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ടുമ്പോഴും അർഹരായവരുടെ പട്ടിക പോലും റവന്യൂ വകുപ്പ് പുറത്തുവിട്ടിട്ടില്ലെന്നാണ് ആരോപണം.

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി 41,738 പേർ അപേക്ഷ നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ 110 പേർക്ക് മാത്രമാണ് 5,000 രൂപ വീതം സഹായം ലഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഏറ്റവും കൂടുതൽ ദുരിതം നേരിട്ട ചെങ്ങന്നൂരിൽ ഒരാൾക്ക് മാത്രമാണ് സഹായം ലഭിച്ചതെന്നാണ് കണക്ക്. അമ്പലപ്പുഴയിൽ രണ്ട് പേർക്കും കാർത്തികപ്പള്ളിയിൽ 23 പേർക്കും കുട്ടനാട്ടിൽ 83 പേർക്കുമാണ് സഹായം ലഭിച്ചതെന്നാണ് ഒരാഴ്ച മുമ്പ് എംഎൽഎയുടെ ഓഫീസിൽനിന്ന് ലഭിച്ച കണക്കുകൾ.

അതേസമയം, കുട്ടനാട്ടിലെ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്കിടെ എംഎൽഎ റെജി ചെറിയാൻ എവിടെയെന്ന ചോദ്യവും ഉയരുന്നുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കായി ഒരാഴ്ചയിലേറെയായി അദ്ദേഹം അമേരിക്കയിലാണെന്നാണ് വിവരം. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ അർഹരിലേക്കും ധനസഹായം എത്തിക്കുമെന്ന് എംഎൽഎ നേരത്തെ വാഗ്ദാനം ചെയ്തിരുന്നതായും പറയുന്നു. ഈ മാസം 15നാണ് റെജി ചെറിയാൻ അമേരിക്കയിലേക്ക് പോയത്.

വെള്ളപ്പൊക്ക ദുരിതം ഉണ്ടായിട്ട് രണ്ട് മാസം പിന്നിട്ടിട്ടും സർക്കാർ സഹായവുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കുട്ടനാട്ടിലെ ചമ്പക്കുളം മേഖലയിലടക്കം സ്ഥലപരിശോധന പോലും നടന്നിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

ദുരിതാശ്വാസത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമുള്ള ഗുണഭോക്തൃ പട്ടികയിൽ ആരൊക്കെയാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന കാര്യത്തിലും വ്യക്തതയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. സഹായ വിതരണത്തിലെ കാലതാമസം പരിഹരിച്ച് അർഹരായ മുഴുവൻ കുടുംബങ്ങൾക്കും അടിയന്തരമായി സഹായം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix