Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kuttanad

വഴിമുട്ടി അതിജീവനം; അടിയന്തര ധനസഹായം പോലും ലഭിക്കാതെ കുട്ടനാട്ടുകാര്‍

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയ ദുരിതാശ്വാസ നടപടികൾ വൈകുന്നതായി പരാതി. പ്രളയം ബാധിച്ച് ഏകദേശം 52 ദിവസം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 10,000 രൂപ പോലും പല കുടുംബങ്ങൾക്കും ലഭിച്ചിട്ടില്ലെന്നാണ് പരാതി. ചമ്പക്കുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്ഥലപരിശോധന പോലും നടന്നിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ദുരിതബാധിതരുടെ ഗുണഭോക്തൃ പട്ടിക സംബന്ധിച്ചും വ്യക്തതയില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. അടിയന്തര ധനസഹായം ഉടൻ ലഭ്യമാക്കുമെന്ന് എംഎൽഎ റെജി ചെറിയാൻ ഉൾപ്പെടെയുള്ളവർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികൾ മുന്നോട്ട് പോയിട്ടില്ലെന്നാണ് വിമർശനം. പ്രളയത്തിൽ നിരവധി വീടുകൾക്ക് […]
Read more

കുട്ടനാട്ടിലെ ദുരിതാശ്വാസ ധനസഹായ വിതരണം വിവാദത്തിൽ

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്കുള്ള അടിയന്തര ധനസഹായ വിതരണത്തിൽ വിവാദം. 5,000ലധികം പേർക്ക് 10,000 രൂപ വീതം വിതരണം ചെയ്തതായി എംഎൽഎ റെജി ചെറിയാൻ പറയുമ്പോൾ, പണം ലഭിച്ചിട്ടില്ലെന്നാണ് നിരവധി ദുരിതബാധിതരുടെ പരാതി. സംഭവത്തിൽ എംഎൽഎക്കെതിരെ സിപിഐഎം രംഗത്തെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ദുരിതബാധിതർക്കുള്ള ധനസഹായം വിതരണം ആരംഭിച്ചതെന്ന് റെജി ചെറിയാൻ എംഎൽഎ പറഞ്ഞു. 5,000ലധികം പേരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയെന്നും ഒരു ദിവസം 1,000 മുതൽ 1,500 പേർക്ക് വീതം പണം ലഭിക്കുന്നുണ്ടെന്നും ഈ ആഴ്ചയോടെ […]
Read more

‘നെഹ്റു ട്രോഫി പോസ്റ്ററിൽ ചിത്രം ഒഴിവാക്കിയത് വിവാദമാക്കേണ്ട’; പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററിൽ നിന്ന് തന്റെ ചിത്രവും പേരും ഒഴിവാക്കിയ സംഭവത്തിൽ പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. പോസ്റ്ററിൽ ചിത്രം ഉൾപ്പെടാതിരുന്നത് നോട്ടപ്പിശകോ ജാഗ്രതക്കുറവോ ആയിരിക്കാമെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്ററിലെ ചിത്രം ഒഴിവാക്കിയ സംഭവം വാർത്തയായതിന് പിന്നാലെ തന്റെ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. നെഹ്റു ട്രോഫി വള്ളംകളി വിജയകരമായി നടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്ററിൽ ചിത്രം ഇല്ലാത്തതിന്റെ പേരിൽ […]
Read more

കുട്ടനാട് പ്രതിസന്ധിയിൽ; മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടിയില്ലെന്ന് റെജി ചെറിയാൻ എംഎൽഎ

ആലപ്പുഴ: കുട്ടനാട്ടിലെ രൂക്ഷമായ മഴക്കെടുതി സംബന്ധിച്ച് വിവരം അറിയിക്കാൻ മുഖ്യമന്ത്രി വി ഡി സതീശനെയും റവന്യൂ മന്ത്രി എ പി അനിൽകുമാറിനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ. ഇന്ന് രാവിലെ ഇരുവരെയും വിളിച്ചിരുന്നെങ്കിലും ഫോൺ ലഭിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ജനങ്ങൾ എന്നോട് ചോദിക്കുന്നുണ്ട്. അവരോട് ഞാൻ കൂടെയുണ്ടെന്നാണ് പറയുന്നത്. പ്രളയസമയത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഒപ്പം കൊണ്ടുനടക്കാൻ കഴിയില്ല. റോഡിലൂടെയും വെള്ളത്തിലൂടെയും ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്,” റെജി ചെറിയാൻ […]
Read more

കനത്ത മഴ; ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: കനത്ത മഴയും വെള്ളക്കെട്ടും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ തിങ്കളാഴ്ച (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ജില്ലയിൽ നിലവിൽ നാല് താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 199 […]
Read more

‘കുട്ടനാട് എംഎൽഎ ഇതെങ്ങനെ സഹിക്കുവോ’; നാളെ അവധി നൽകിയതിന് പിന്നാലെ ചർച്ചയായി കുട്ടനാട്ടിലെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചമ്പക്കുളം മൂലം വള്ളംകളിയോടനുബന്ധിച്ച് കുട്ടനാട് നിയോജക മണ്ഡലത്തിൽ പ്രാദേശിക അവധി നൽകണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ സബ്മിഷനിലൂടെ വിഷയം ഉന്നയിച്ചപ്പോൾ പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ സീറ്റിലിരുന്ന ശേഷം അവധി നൽകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന ആരോപണം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. മൈക്ക് ഓഫാണെന്ന് […]
Read more

പക്ഷി പനി; മൂന്ന് മാസത്തേക്ക് നിരോധനം

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ കള്ളിങ് പുരോഗമിക്കുന്നു. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇന്‍ഫെക്ടഡ് സോണില്‍ കള്ളിംഗ് പൂര്‍ത്തിയായി മൂന്ന് മാസത്തേയ്ക്ക് പക്ഷികളെ വളര്‍ത്തുന്നതും നിരോധിച്ചു. വെള്ളിയാഴ്ച വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം ഇതുവരെ 3795 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം പഞ്ചായത്തുകളിൽ കള്ളിങ് പൂർത്തിയായി. കാർത്തികപ്പള്ളി, പുന്നപ്ര സൗത്ത്, ചെറുതന, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിൽ കള്ളിങ് പുരോഗമിക്കുകയാണ്. കുമാരപുരം പഞ്ചായത്തിൽ 131 പക്ഷികളെയാണ് വൈകുന്നേരം വരെ കള്ളിങ്ങിന് […]
Read more

കനത്ത മഴ; ആലപ്പുഴയിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണു

ആലപ്പുഴ ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ ജില്ലയിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. ചെന്നിത്തലയിൽ വെട്ടത്തുവിള എൽ.പി. സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. മഴ കനത്തതോടെ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. മങ്കൊമ്പിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളക്കെട്ടിലായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Content: Heavy rains; School […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix