തിരുവനന്തപുരം: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സർക്കാരും ദേവസ്വം ബോർഡും തമ്മിൽ യാതൊരു വിയോജിപ്പുമില്ലെന്നും മണ്ഡലകാല തീർത്ഥാടനം വിജയകര പരിഹരിച്ച് മുന്നോട്ടുപോകും.
അരവണ വിതരണത്തിലുണ്ടായ പ്രതിസന്ധിയും പരിഹരിക്കുമെന്നും വരാനിരിക്കുന്ന തീർത്ഥാടനകാലം സർക്കാരിനും ദേവസ്വം ബോർഡിനും അഭിമാനകരമായ രീതിയിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രിക്ക് ഉറെയുള്ള നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴയ രീതികളുടെ ഗുണഭോക്താക്കളായ ചിലരാണ് ബോർഡിനെതിരെ അപപ്രചാരണം നടത്തുന്നതമാക്കാൻ സർക്കാർ പൂർണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശയവിനിമയത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകും. അരവണ വിതരണത്തിലുണ്ടായ പ്രതിസന്ധിയും പരിഹരിക്കുമെന്നും വരാനിരിക്കുന്ന തീർത്ഥാടനകാലം സർക്കാരിനും ദേവസ്വം ബോർഡിനും അഭിമാനകരമായ രീതിയിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകിയതായി ജയകുമാർ വ്യക്തമാക്കി.
ബോർഡിന്റെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇ-ടെൻഡർ ഉൾപ്പെടെയുള്ള നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴയ രീതികളുടെ ഗുണഭോക്താക്കളായ ചിലരാണ് ബോർഡിനെതിരെ അപപ്രചാരണം നടത്തുന്നതെന്നും പ്രവർത്തനങ്ങൾ സുതാര്യമല്ലെന്ന പ്രചാരണം വസ്തുതാപരമല്ലെന്നും ജയകുമാർ വ്യക്തമാക്കി.
അതേസമയം, രാജി ആവശ്യപ്പെടുന്നവർക്കെതിരെ കടുത്ത പ്രതികരണമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് നടത്തിയത്. “എന്നെ രാജിവെപ്പിച്ചിട്ട് നിങ്ങൾക്ക് എന്താണ് കാര്യം?” എന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ മറുചോദ്യം. രാജിവെക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും വരാനിരിക്കുന്ന തീർത്ഥാടനകാലത്തും താൻ തന്നെയായിരിക്കും ദേവസ്വം ബോർഡ് പ്രസിഡന്റെന്നും ജയകുമാർ പറഞ്ഞു.
അരവണ വിതരണത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറവുണ്ടായതായും അദ്ദേഹം സമ്മതിച്ചു. സംഭവിച്ചതെല്ലാം കഴിഞ്ഞെന്നും ഇനി കാര്യങ്ങൾ ഭംഗിയായി മുന്നോട്ട് പോകുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ദിവസങ്ങളിൽ ശബരിമല മുന്നൊരുക്കങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും നേരിട്ട് ധരിപ്പിക്കുമെന്നും ബോർഡിന് ഒന്നും മറച്ചുവെക്കാനില്ലെന്നും ജയകുമാർ വ്യക്തമാക്കി.













