Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തെരഞ്ഞെടുപ്പ് കമ്മീഷനിൽ അധികാര കേന്ദ്രീകരണം; രൂക്ഷ വിമർശനവുമായി എം.എ. ബേബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അധികാര കേന്ദ്രീകരണത്തെയും ഏകപക്ഷീയ നടപടികളെയും വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കമ്മീഷനിലെ ഭിന്നത സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ഗൗരവമുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഭൂരിപക്ഷം എതിർത്തിട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചുവെന്നാണ് ബേബിയുടെ ആരോപണം. ഇത്തരം നടപടികളിലൂടെ കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഗ്യാനേഷ് കുമാർ പദവിയിൽ തുടരാൻ അർഹനല്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷനിലെ തീരുമാനങ്ങൾ ഐക്യത്തോടെയോ ഭൂരിപക്ഷ അഭിപ്രായപ്രകാരമോ ആയിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നതെന്നും ബേബി ചൂണ്ടിക്കാട്ടി.

സി.ഐ.ആർ നടപടികൾ സുതാര്യമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം പുറത്തുവന്ന റിപ്പോർട്ടുകളോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും ബേബി പറഞ്ഞു. ദില്ലിയിലടക്കം പ്രമുഖർക്ക് പോലും രേഖകൾ ഹാജരാക്കേണ്ട സാഹചര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി സി.ഐ.ആർ നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി നിർദേശപ്രകാരം പ്രതിപക്ഷ നേതാവ് ഉൾപ്പെടുന്ന സമിതിയിലൂടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.

എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം

വിഷയം ‘ഇന്ത്യ’ സഖ്യത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്ന് ചർച്ച ചെയ്യേണ്ട വിഷയമാണെന്നും എം.എ. ബേബി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളിൽ അംഗീകരിക്കാനാകാത്ത നടപടികൾ ഉണ്ടാകുന്നതിനാലാണ് കമ്മീഷൻ അംഗങ്ങൾ പോലും എതിർപ്പുമായി രംഗത്തെത്തിയതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ പൊതുവായി ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.

രാജ്യത്ത് അന്വേഷണാത്മക മാധ്യമപ്രവർത്തനം ഇപ്പോഴും സജീവമാണെന്നതിന് പുതിയ റിപ്പോർട്ടുകൾ പ്രതീക്ഷ നൽകുന്നതാണെന്നും ബേബി പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടിൽ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് പറയുന്നത്. വോട്ടർപട്ടികയിലെ പേരുകൾ ചേർക്കുന്നതും നീക്കം ചെയ്യുന്നതും, ഫോം ആറിലെ മാറ്റങ്ങൾ, വോട്ടർ ഡാറ്റാബേസിന്റെ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു വിയോജിപ്പുകൾ.

എന്നാൽ, എസ്.ഐ.ആർ ഉൾപ്പെടെ കമ്മീഷന്റെ എല്ലാ പ്രധാന തീരുമാനങ്ങളും മൂന്ന് കമ്മീഷണർമാരുടെയും അംഗീകാരത്തോടെയാണ് എടുത്തതെന്നും തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പിന്നീട് വ്യക്തമാക്കി.

ഇ.ഡി. വിഷയത്തിലും വി.ഡി. സതീശനെ വിമർശിച്ച് ബേബി

മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണ നീക്കമുണ്ടായ സാഹചര്യത്തിലും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എം.എ. ബേബി വിമർശനം ഉന്നയിച്ചു. ഇ.ഡിയുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നൽകിയ സത്യവാങ്മൂലം വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വായിച്ചുനോക്കണമെന്നായിരുന്നു ബേബിയുടെ പരാമർശം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix