Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തുകൾ വാഹനങ്ങൾ തകർത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സുൽത്താൻ ബത്തേരി: തമിഴ്നാട്ടിലെ ഗൂഡല്ലൂരിലും സമീപ പ്രദേശങ്ങളിലും കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തുകൾ വീടുകൾക്ക് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തതാണ് ഏറ്റവും പുതിയ സംഭവം.

കോത്തഗിരിക്ക് സമീപം എസ്. കൈകാട്ടിയിൽ ഇന്നലെ രാവിലെയാണ് മൂന്ന് കാട്ടുപോത്തുകൾ ഇറങ്ങിയത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും സമീപത്തെ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഒരു ബൈക്കുമാണ് കാട്ടുപോത്തുകൾ തകർത്തത്.

ഗ്രൗണ്ടിൽ പുല്ലുതിന്നുന്നതിനിടെ കാട്ടുപോത്തുകൾ പരസ്പരം കൊമ്പുകോർത്തിരുന്നു. പിന്നീട് പെട്ടെന്ന് വാഹനങ്ങൾക്ക് നേരെ തിരിയുകയായിരുന്നു. നാട്ടുകാർ ബഹളം വെച്ചെങ്കിലും പോത്തുകൾ ആക്രമണം തുടർന്നു.

ഒരു കാറിന്റെ പിൻഗ്ലാസ് പൂർണമായും തകർന്നു. രണ്ട് കാറുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. തുടർന്ന് ഒരു കാട്ടുപോത്ത് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിനടുത്തെത്തി കൊമ്പിൽ കോർത്ത് ബൈക്ക് ചുഴറ്റി എറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കാട്ടുപോത്തുകളുടെ ആക്രമണം തുടർന്നതോടെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവയെ സമീപത്തെ തേയിലത്തോട്ടത്തിലൂടെ വനത്തിലേക്ക് തുരത്തി. ആഴ്ചകളായി കാട്ടുപോത്തുകൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix