Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹിയിൽ 17കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; ആസൂത്രിതമെന്ന് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജിയിലെ ആസ്താ കുഞ്ച് പാർക്കിൽ 17കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. പച്ചക്കറി വ്യാപാരിയായ ആസിഫാണ് സംഭവത്തിന്റെ പ്രധാന സൂത്രധാരനെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പെൺകുട്ടി 17ാം ജന്മദിനത്തിൽ കൽക്കാജി മന്ദിറിൽ പ്രാർഥന നടത്തിയ ശേഷം സുഹൃത്തിനൊപ്പം പാർക്കിലെത്തിയപ്പോഴാണ് അതിക്രമമുണ്ടായത്. പാർക്കിലെ ഏഴാം നമ്പർ ഗേറ്റിലൂടെ പ്രവേശിച്ച പെൺകുട്ടിയെയും സുഹൃത്തിനെയും പ്രതികൾ ഒരു കിലോമീറ്ററോളം പിന്തുടർന്നെന്നാണ് പൊലീസ് പറയുന്നത്.

പൊലീസുകാരാണെന്ന് പരിചയപ്പെടുത്തിയെത്തിയ പ്രതികൾ ഇരുവരെയും തടഞ്ഞുനിർത്തി. തുടർന്ന് കത്തിയും തോക്കും കാട്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ സുഹൃത്തിൽനിന്ന് മാറ്റുകയും പാർക്കിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

കൃത്യത്തിന് ശേഷം പ്രതികൾ സമീപത്തെ കടയിൽനിന്ന് ഭക്ഷണം കഴിക്കുകയും പിന്നീട് വീടുകളിലെത്തി വസ്ത്രങ്ങൾ കഴുകി തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ചോദ്യംചെയ്യലിനിടെ പ്രതികൾ പശ്ചാത്താപം പ്രകടിപ്പിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പാർക്കിൽ മുൻപും പ്രതികൾ സമാനമായ അതിക്രമങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വിവാഹിതനും 13 വയസുള്ള മകളുടെ പിതാവുമായ ആസിഫ് പാർക്കിലെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ പതിവായി എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളിൽനിന്ന് തോക്ക്, കത്തി, ഗർഭനിരോധന ഉറകൾ എന്നിവ പിടിച്ചെടുത്തു. ഫോണിൽ അശ്ലീല വീഡിയോകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

കേസിലെ മറ്റ് പ്രതികളായ ഹേമന്ത്, മഹേഷ് എന്നിവർക്കെതിരെയും നേരത്തെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix