കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂൾ ജീവനക്കാരൻ എച്ചിൽ കൈകൊണ്ട് കരണത്ത് അടിച്ചെന്ന് പരാതി. സിപിഎച്ച്എസ്എസ് കുറ്റിക്കാടിലെ ജീവനക്കാരൻ രജീഷിനെതിരെയാണ് വിദ്യാർത്ഥി പരാതി ഉന്നയിച്ചത്. കാറ്റടിച്ച് ജനൽ അടഞ്ഞതിനെ തുടർന്നാണ് രജീഷ് മർദ്ദിച്ചതെന്നാണ് പരാതി.
സംഭവത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസിന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് പൊലീസിൽ നൽകിയ പരാതി പിൻവലിച്ചെന്നും വിദ്യാർത്ഥി പറഞ്ഞു. ജീവനക്കാരനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രതിഷേധം ആരംഭിച്ചു.




