Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അരവണ ക്ഷാമം മുതൽ മണ്ഡലകാലം വരെ; ഒരുക്കങ്ങളിൽ വീഴ്ചയോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബരിമലമണ്ഡല തീർഥാടനകാലം ആരംഭിക്കാൻ ഇനി അമ്പത്തിനാലു ദിവസംമാത്രം ബാക്കിനിൽേക്ക ശബരിമലയിലെ ഒരുക്കങ്ങളും ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളും ചർച്ചയാകുകയാണ്. തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പ്രസാദ വിതരണവും സമയബന്ധിതമായി ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും പ്രധാന ഉത്തരവാദിത്തമാണ്. കന്നിമാസ പൂജയ്ക്കിടെ അരവണ പ്രസാദത്തിന് ക്ഷാമം നേരിട്ടതോടെയാണ് ദേവസ്വം ബോർഡും സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പുറത്തുവന്നത്.

അരവണ പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടയിൽ ഉൽപ്പാദനം കുറഞ്ഞതാണ് ക്ഷാമത്തിന് കാരണമെന്നാണ് ബോർഡിന്റെ വിശദീകരണം. നിലവിലെ ഉൽപ്പാദനശേഷി പ്രതിദിനം ഏകദേശം 2.5 ലക്ഷം ടിന്നിൽ നിന്ന് 3.5 ലക്ഷം ടിന്നായി ഉയർത്താനാണ് നവീകരണം ലക്ഷ്യമിടുന്നതെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, തീർഥാടകരുടെ സൗകര്യങ്ങളെ ബാധിക്കുന്ന തരത്തിൽ ഇത്തരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതിനെതിരെ ദേവസ്വം മന്ത്രി കെ. മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചു. ബോർഡിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടേണ്ട സാഹചര്യമാണോ എന്നതും, ശബരിമലയുടെ ഭരണനിർവഹണത്തിൽ ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്തങ്ങൾ എവിടെവരെ എന്നതുമാണ് ഇപ്പോഴത്തെ പ്രധാന ചോദ്യങ്ങൾ.

ലക്ഷക്കണക്കിന് ഭക്തരെത്തുന്ന മണ്ഡല-മകരവിളക്കുകാലത്ത് ഈ സ്ഥിതി ആവർത്തിച്ചാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. മണ്ഡലകാല ഒരുക്കങ്ങളിൽ ദേവസ്വം ബോർഡിന് അലംഭാവമുണ്ടെന്ന് തുറന്നടിച്ചിരിക്കുകയാണ് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ആവശ്യമായ ഇടപെടലുകൾ വൈകിയെന്നും, മണ്ഡലകാല നടത്തിപ്പിനായി പ്രത്യേക സംവിധാനമൊരുക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും മന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. അരവണപ്രശ്നത്തിൽ ദേവസ്വംമന്ത്രി കെ. മുരളീധരൻ ഉയർത്തുന്ന ആരോപണങ്ങൾ, തീർഥാടനത്തിനുമുൻപുള്ള ഒരുക്കങ്ങളുടെ കുറവിലേക്കും വിരൽചൂണ്ടുന്നുണ്ട്.

എന്നാൽ, ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സുഖദർശനമാണ് ഇക്കുറിയും ഉണ്ടാകുകയെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇപ്പോഴും ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. ആരാണ് തെറ്റുകാരനെന്ന് കണ്ടെത്താനുള്ള തർക്കത്തിൽ യഥാർഥത്തിൽ ബുദ്ധിമുട്ടുന്നത് ഭക്തരാണ്. ‘പരീക്ഷണത്തിന് നിന്നു കൊടുക്കാൻ കഴിയില്ല എന്ന മന്ത്രിയുടെ വാക്കുകൾ ശരിതന്നെ. എന്നാൽ, ആ വാക്കുകൾ സർക്കാരും ദേവസ്വം ബോർഡും ഒരുപോലെ ഓർമ്മിക്കുന്നത് എന്നും നന്നായിരിക്കും. ഭക്തരെ പരീക്ഷണത്തിനു വിട്ടുകൊടുക്കരുത്. വേണ്ടത് പരസ്പരമുള്ള കുറ്റപ്പെടുത്തലല്ല, മറിച്ച് സുതാര്യമായ വിവരകൈമാറ്റവും ഏകോപിതമായ പ്രവർത്തനവുമാണ്.

അരവണ നിർമിച്ചുകൊണ്ടിരുന്ന പ്ലാന്റിന്റെ വിപുലീകരണമാണ് സന്നിധാനത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. നവീകരണശേഷം മൂന്നരലക്ഷം നിർമിക്കാനാകും. ഹൈക്കോടതിയെ അറിയിച്ചശേഷമാണ് പണികൾ തുടങ്ങിയത്. കന്നിമാസപൂജകളുടെ സമയത്ത് പ്ലാന്റ് നവീകരണം നടക്കുകയായിരിക്കുമെന്ന വിവരവും ഹൈക്കോടതിക്കു കൊടുത്ത റിപ്പോർട്ടിലുണ്ടായിരുന്നു. എല്ലാ മാസപൂജകൾക്കും രണ്ടരലക്ഷം ടിൻ അരവണയാണ് തയ്യാറാക്കാറുണ്ടായിരുന്നത്. ഇത്തവണ പ്ലാന്റ് അടയ്ക്കുന്ന സ്ഥിതിക്ക് മൂന്നരലക്ഷം ടിൻ തയ്യാറാക്കി.

അഞ്ചുദിവസമാണ് മാസപൂജയ്ക്ക് നടതുറക്കുക. ഇക്കുറി മൂന്നുദിവസവും അവധിദിനമായിരുന്നു. ഇതിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും അരലക്ഷത്തോളംപേർവീതം സന്നിധാനത്തെത്തി. ഈ രണ്ടുദിവസംകൊണ്ടുതന്നെ അരവണ ശേഖരം ഗണ്യമായി കുറഞ്ഞു. ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ എണ്ണം വെർച്വൽ ക്യൂവിലൂടെ ദിവസങ്ങൾക്കുമുൻപേതന്നെ അറിയാനും കഴിയും. അപ്രതീക്ഷിത തിരക്കുണ്ടായി എന്നു പറയുമ്പോൾ വെർച്വൽ ക്യൂവിലെ എണ്ണം എന്തിനുവേണ്ടിയാണെന്ന ചോദ്യവും ഉയരുന്നുണ്ട്. മണ്ഡലകാലം തുടങ്ങുന്നതിന്റെ രണ്ടുമാസം മുൻപ് പ്ലാന്റ് നവീകരണം നടത്തേണ്ടിയിരുന്നില്ല എന്ന വാദവുമുണ്ട്.

വി.ഡി. സതീശൻ നേതൃത്വം നൽകുന്ന സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി, കഠിനവ്രതമെടുത്ത് മലചവിട്ടിയെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് വേണ്ടി മണ്ഡലകാലത്ത് സുരക്ഷ, ഗതാഗതം, കുടിവെള്ളം, ശുചിത്വം, അന്നദാനം, പ്രസാദ വിതരണം തുടങ്ങിയ സൗകര്യങ്ങൾ കാര്യക്ഷമമായി ഉറപ്പാക്കുക എന്നതാണ്. മണ്ഡലകാല ഒരുക്കങ്ങളിൽ വീഴ്ച സംഭവിച്ചാൽ അതിന്റെ നേരിട്ടുള്ള ബാധ്യത തീർഥാടകർക്ക് ഉണ്ടാകുമെന്നതിനാൽ, സർക്കാരും ദേവസ്വം ബോർഡും തമ്മിലുള്ള ഏകോപനം നിർണായകമാണ്.

ആരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ആർക്കാണ് ബോർഡിന്റെ ചുമതലയെന്നും നാനാദേശത്തുനിന്നുമെത്തുന്ന ഭക്തർക്ക് അറിയേണ്ടതില്ല. രാഷ്ട്രീയപ്പോരാട്ടങ്ങൾക്കപ്പുറം സർക്കാരും ദേവസ്വംബോർഡും ഒരുമിച്ചുനീങ്ങേണ്ട സമയമാണിത്. മണ്ഡലകാലം ഒരു തീർഥാടനകാലം മാത്രമല്ല, കേരളത്തിന്റെ ആത്മീയ-സാംസ്കാരിക ജീവിതവുമായി ചേർന്നുനിൽക്കുന്ന വലിയൊരു ജനകീയ സംഗമം കൂടിയാണ്. ആരോപണങ്ങളും രാഷ്ട്രീയ വാദപ്രതിവാദങ്ങളും അവസാനിച്ച്, ശബരിമലയിൽ എത്തുന്ന ഓരോ തീർഥാടകനും സുരക്ഷിതവും സുഗമവുമായ തീർഥാടനം ഉറപ്പാക്കാൻ സർക്കാരും ദേവസ്വം ബോർഡും ഒരുമിച്ച് പ്രവർത്തിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix