Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധത്തിന് ഒരുങ്ങുന്നു. വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധനയായ എസ്‌ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്. കോൺഗ്രസ് വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

തുടർ പരിപാടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരാനാണ് തീരുമാനം. ഇന്ത്യ സഖ്യത്തിലെ പാർട്ടികളും വിഷയത്തിൽ യോഗം ചേരും. സഖ്യത്തിന് പുറത്തുള്ള പാർട്ടികളെ കൂടി സഹകരിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചയുണ്ടാകും.

അതേസമയം, എസ്‌ഐആറുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ സുപ്രീം കോടതി ജഡ്ജി സുധാൻഷു ധൂലിയയുടെ പരാമർശങ്ങളും ചർച്ചയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വം നിർണയിക്കാനുള്ള അധികാരമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

എസ്‌ഐആറുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷനിലെ തീരുമാനങ്ങളെക്കുറിച്ച് കമ്മീഷൻ അംഗങ്ങൾക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തെ പ്രധാന തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ എൻഡിഎയിലെ ചില കക്ഷികളും തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ജെഡിയു വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. എസ്‌ഐആറിൽ പ്രശ്നമുണ്ടെങ്കിൽ അത് നിയമപരമായി ചോദ്യം ചെയ്യാമായിരുന്നില്ലേയെന്നാണ് ജെഡിയുവിന്റെ നിലപാട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix