Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മിന്നും വിജയം നേടി ഇടതുപക്ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അങ്ങനെ സംസ്ഥാനം വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പിനെ നേരിട്ടിരിക്കുകയാണ്. വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ക്ഷീണമാണ് ഉണ്ടായിരിക്കുന്നത്. 38 വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം ഉണ്ടായിരിക്കുകയാണ്. യുഡിഎഫ് എംഎൽഎമാരുടെ രണ്ടു സീറ്റിൽ മുന്നണി പരാജയപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്താകെ 3 സീറ്റ് മുന്നണിക്ക് നഷ്ടമായപ്പോൾ എൽഡിഎഫിന് മൂന്നു സീറ്റിൻറെ നേട്ടമുണ്ടായി.

കൊല്ലം, ആലപ്പുഴ ഒഴികെ പന്ത്രണ്ട് ജില്ലകളിലും നടന്ന ഉപതിരഞ്ഞെടുപ്പിൽ 58.81 ശതമാനം പേരാണ് വോട്ട് ചെയ്തത്. തദ്ദേശ ജനപ്രതിനിധികൾ എംഎൽഎമാരായതോടെയാണ് എട്ടിടത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എംഎൽഎമാരായവർ ഒഴിഞ്ഞ വാർഡുകളിലെ ഫലത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന 38ൽ 22 എണ്ണം യുഡിഎഫിന്‌റെയും 15 എൽഡിഎഫിന്‌റെയും സിറ്റിങ് സീറ്റുകളാണ്. അവശേഷിച്ച ഒന്ന് ട്വന്‌റി ട്വന്‌റിയുടെ കൈവശമുണ്ടായിരുന്നതാണ്.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മുന്നണിക്ക് വിസ്മയമില്ല എന്ന് തെളിയിക്കുന്ന തരത്തിലെ ഫലങ്ങളാണ് പുറത്ത് വന്നത്. 22 ൽ നിന്ന് 19 ആയി സീറ്റ് കുറയുന്ന കാഴ്ചയാണ് കേരളം കണ്ടത്. തെരഞ്ഞെടുപ്പ് സർക്കാരിൻറെ നാലു മാസത്തെ പ്രവർത്തനത്തിൻറെ വിലയിരുത്തലാകുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നു.

പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി അടക്കം പ്രചാരണ വിഷയമാക്കിയായിരുന്നു യുഡിഫ് മുന്നോട്ട് പോയത്. പക്ഷേ യുഡിഎഫ് എംഎൽഎമാർ പ്രതിനിധാനം ചെയ്തിരുന്ന വാർഡുകളിൽ ഉൾപ്പെടെ തോറ്റു പോകുന്ന ദയനീയ അവസ്ഥയാണ് ഉണ്ടായത്. ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബിൻറെ ജില്ലാ പഞ്ചായത്തംഗമായിരുന്ന തൃക്കൊടിത്താനം, എൽഎഡിഎഫ് തിരിച്ചു പിടിച്ചു. സുമേഷ് അച്യുതൻ പ്രതിനിധാനം ചെയ്തിരുന്ന ചിറ്റൂരിലെ പരുത്തിക്കാവിൽ നറുക്കെടുപ്പിലൂടെയെങ്കിലും നഷ്ടമായി.

മാനന്തവാടി എംഎൽഎ ഉഷാ വിജയൻറെ വാർഡിലും പേരാമ്പ്ര എംഎൽഎ ഫാത്തിമ തെഹ്ലിയുടെ വാർഡിലും യുഡിഎഫ് ജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. എംഎൽഎ രമ്യാ ഹരിദാസും ജില്ലാ പഞ്ചായത്തംഗവും തമ്മിലെ കയ്യാങ്കളി നാണക്കേടായ ചിറയിൻകീഴിൽ രണ്ടിടത്തും കോൺഗ്രസ് തോറ്റു. അ‍ഞ്ചു തെങ്ങ് ബ്ലോക്ക് ഡിവിഷനിലും മംഗലപുരം പഞ്ചായത്തിലുമാണ് സീറ്റ് നഷ്ടമായത്.

തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിലായി 7 സീറ്റ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എന്നാൽ പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലായി 4 സീറ്റ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുക്കുകയുണ്ടായി. തെറ്റു തിരുത്തി തിരിച്ചുവരവിന് ശ്രമിക്കുന്ന സിപിഎമ്മിൻറെ നേതൃത്വത്തിലെ ഇടതു മുന്നണിക്ക് പ്രതീക്ഷ നൽകുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം എന്നത് വളരെ വ്യക്തമാണ്. ഇനി ബിജെപിയുടെ കാലമെന്ന് പാർട്ടി നേതാക്കൾ അവകാശപ്പെട്ടെങ്കിലും ഉപതെരഞ്ഞെടുപ്പിൽ കാര്യമായ ചലനം പാർട്ടിക്കുണ്ടാക്കാക്കാനായില്ല എന്നതും ശ്രദ്ധേയമാണ്.

നല്ലൊരു ശതമാനം മുസ്ലീങ്ങൾ മാത്രമുള്ള കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ ഡിവിഷനിൽ കഴിഞ്ഞ തവണ ഫാത്തിമ തഹിലിയ 2,275 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. എന്നാൽ, ഇത്തവണ അവിടെ യുഡിഎഫ് ഭൂരിപക്ഷം 436 വോട്ടായി കുത്തനെ ഇടിഞ്ഞു.

എറണാകുളം കോർപ്പറേഷനിൽ കഴിഞ്ഞ തവണ യുഡിഎഫ് 1,183 വോട്ടിന് ജയിച്ച സീറ്റിൽ ഇത്തവണ ഭൂരിപക്ഷം 549 വോട്ടായി കുറഞ്ഞു. മട്ടന്നൂർ നഗരസഭയിൽ കഴിഞ്ഞ തവണ ജയിച്ച സീറ്റിൽ എൽഡിഎഫ് വോട്ട് വിഹിതം വർദ്ധിപ്പിച്ച് വിജയം നിലനിർത്തി. മുൻപ് 185 വോട്ടുകൾക്ക് സുമേഷ് അച്ചുതൻ എംഎൽഎ വിജയിച്ച ചിറ്റൂർ നഗരസഭാ ഡിവിഷൻ ഇത്തവണ ടോസിലൂടെ എൽഡിഎഫ് സ്വന്തമാക്കിയെന്നും അദ്ദേഹം പറ‍ഞ്ഞു.

അതേസമയം, ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. യുഡിഎഫ് നേടിയ വിജയത്തിന് പിന്നിൽ ബിജെപിയുമായി ഉണ്ടാക്കിയ പരസ്യമായ ധാരണയാണെന്നെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.

തിരുവനന്തപുരം ജില്ലയിൽ ബിജെപി വോട്ട് വളരെ പരസ്യമായി യുഡിഎഫിലേക്ക് മറിയുന്ന സാഹചര്യമാണ് കാണാൻ കഴിഞ്ഞതെന്ന് ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് സർക്കാർ ബിജെപിയുടെ ‘ബി’ ടീമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു. എൽഡിഎഫ് വൻ മുന്നേറ്റം നടത്തിയ ഇവിടെ യുഡിഎഫിന്റേത് ജയത്തോട് അടുത്ത തോൽവിയാണെന്ന് അദ്ദേഹം പറഞ്ഞു.

ചുരുക്കി പറഞ്ഞാൽ, തിരഞ്ഞെടുപ്പിൽ വിജയിച്ചത് യുഡിഎഫ് ആണെങ്കിലും വളരെ ചെറിയ സീറ്റിന്റെ വ്യത്യാസത്തിൽ ആയിരുന്നു എന്നത് വളരെ ശ്രദ്ധേയമാണ്. ഭരണത്തിലേറി വെറും നാലുമാസം കൊണ്ട് തന്നെ ജനങ്ങൾക്ക് യുഡിഫ് ഭരണം കൊണ്ട് മതിയായി എന്ന് തെളിയിക്കുന്നതാണ് ഈ വിജയമെന്ന് പറയാതെ വയ്യ. എന്തായാലും വരുന്ന തിരഞ്ഞെടുപ്പുകളിൽ ഇനി എൽഡിഎഫ് വീണ്ടും അധികാരത്തിലേറാൻ സാധിക്കുമെന്ന് ആത്മവിശ്വാസം നൽകുന്ന വഴികളാണ് ഇവിടെ തുറക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix