Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗാന്ധിജയന്തി ദിനത്തിൽ രാജ്യ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച് യുവജന സംഘടനകളുടെ സമരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഗാന്ധിജയന്തി ദിനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ യുവജന-വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. എംപിമാരും വിവിധ സംഘടനാ നേതാക്കളും ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

ഡൽഹി പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നെങ്കിലും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്ന് വിവിധ യുവജന സംഘടനകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാവിലെ മുതൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. പ്രധാന റോഡുകളിലും മെട്രോ സ്റ്റേഷനുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ആം ആദ്മി പാർട്ടിയുടെ യുവജന വിഭാഗമാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കാനിംഗ് ലൈനിൽ നിന്ന് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.

ജന്തർ മന്തറിലേക്കുള്ള റോഡിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് പ്രതിഷേധക്കാരെ തടഞ്ഞതോടെ സംഘർഷാവസ്ഥയുണ്ടായി. സമരം നയിച്ച സിപിഎം നേതാവ് എം.എ. ബേബി, എംപിമാർ തുടങ്ങിയ നേതാക്കളെയും പൊലീസ് നീക്കി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നും റോഡിലൂടെ വലിച്ചിഴച്ചെന്നും സംഘടനകൾ ആരോപിച്ചു.

തുടർന്ന് എഐവൈഎഫ്, എംഎസ്എഫ്, ഐസ തുടങ്ങിയ സംഘടനകളും വിവിധ പൗരാവകാശ കൂട്ടായ്മകളും പ്രതിഷേധവുമായി രംഗത്തെത്തി. മണിക്കൂറുകളോളം ജന്തർ മന്തറിന് സമീപത്തെ മേഖല പ്രതിഷേധത്തെ തുടർന്ന് സംഘർഷഭരിതമായി.

നിരോധനാജ്ഞ നിലവിലുള്ളതിനാൽ ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് അനുമതി നൽകാനാകില്ലെന്നാണ് ഡൽഹി പൊലീസിന്റെ നിലപാട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരായ പ്രതിഷേധം വരും ദിവസങ്ങളിലും തുടരാനാണ് വിവിധ സംഘടനകളുടെ തീരുമാനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix