കൊൽക്കത്ത: മുൻ ലോകചാമ്പ്യന്മാരായ ബ്രസീലിനെതിരേ പൊരുതിക്കളിച്ചെങ്കിലും എതിരില്ലാത്ത നാലു ഗോളുകൾക്ക് ഇന്ത്യ അടിയറവ് പറഞ്ഞിരുന്നു, ബ്രസീലിനായി സാമുവൽ ലിനോ ഇരട്ടഗോൾ (58, 90+5) നേടിയപ്പോൾ എസ്റ്റാവൊ വില്യൻ (28), പെഡ്രോ (42) എന്നിവരും സ്‌കോർ ചെയ്തു. മത്സരത്തിൽ തോറ്റെങ്കിലും ഇന്ത്യ വീറുറ്റ പോരാട്ടമാണ് കാഴ്ചവെച്ചത്. മൂന്ന് മലയാളി താരങ്ങളാണ് ഇന്ത്യൻ ടീമിൽ കളിച്ചത്. മത്സരത്തിൽ ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കിയ ഒരുപിടി നിമിഷങ്ങളുമുണ്ടായി. മലയാളി താരം സഹൽ അബ്ദുൾ സമദിന്റേതാണ് അതിലൊന്ന്. ബ്രസീൽ താരത്തെ നട്‌മെഗ് ചെയ്യുന്ന ആ വീഡിയോ രാജ്യമെങ്ങും വൈറലായി.
മൈതാന മധ്യത്ത് നിന്ന് സഹതാരത്തിന് പാസ് നൽകാനുള്ള ബ്രസീൽ താരത്തിന്റെ ശ്രമം പാളി. പന്ത് സഹൽ പിടിച്ചെടുത്തു. എന്നാൽ പന്ത് പൂർണമായും നിയന്ത്രണത്തിലാക്കാൻ സഹലിനായില്ല. അതോടെ സഹലും ബ്രസീൽ താരങ്ങളും നേർക്കുനേർ. പിന്നീട് പന്തുമായി മുന്നേറാൻ തുടങ്ങുന്നതിനിടെ ഡഗ്ലസ് സാന്റോസ് സഹലിന്റെ അടുത്തേക്ക് ഓടിയെത്തി. താരത്തെ വിജദഗ്ധമായി നട്‌മെഗ് ചെയ്ത് സഹൽ മുന്നേറുകയായിരുന്നു. റയാൻ വില്യംസിന്റെ ചില നീക്കങ്ങളും ഗ്യാലറിയെ ത്രസിപ്പിച്ചിരുന്നു.
NUTMEG! 👀
— Sony Sports Network (@SonySportsNetwk) October 3, 2026
Abdul Sahal Samad bringing the samba to the Samba Boys! 🕺
Watch #INDvBRA LIVE NOW on Sony Sports Network TV channels, Sony Aath & Sony LIV.#SonySportsNetwork #SonyLIV #SonyAATH #IndiaKiSabseBadiParty pic.twitter.com/QfW44Pa7ii




