Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒക്ടോബർ 10ലെ പ്രതിഷേധം; നേതാക്കളെ അറസ്റ്റ് ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നെന്ന് സൗരവ് ദാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഒക്ടോബർ 10ന് ജന്തർ മന്ദറിൽ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തങ്ങളെയും കോക്രോച്ച് ജനതാ പാർട്ടി നേതാക്കളെയും അറസ്റ്റ് ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നുവെന്ന ആരോപണവുമായി സിജെപി കോ-കൺവീനർ സൗരവ് ദാസ്. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് സൗരവ് ദാസ് ആരോപണം ഉന്നയിച്ചത്.

തന്നെയും അഭിജീത് ദിപ്‌കെ, അഷുതോഷ് റാങ്ക, രത്‌ന എന്നിവരെയും മറ്റ് കോക്രോച്ച് ജനതാ പാർട്ടി നേതാക്കളെയും അറസ്റ്റ് ചെയ്യാൻ സർക്കാർ പദ്ധതിയിടുകയാണെന്നാണ് സൗരവ് ദാസിന്റെ ആരോപണം. ഇത്തരം നടപടികൾ പ്രതിഷേധത്തെ തടയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. യുവാക്കൾ തങ്ങളുടെ അവകാശങ്ങൾക്കും ഭാവിക്കും വേണ്ടി പോരാട്ടം തുടരുമെന്നും സൗരവ് ദാസ് എക്‌സിൽ കുറിച്ചു.

എസ്‌ഐആർ ക്രമക്കേടിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കാത്തപക്ഷം ഒക്ടോബർ 10 മുതൽ പുതിയ പ്രതിഷേധം ആരംഭിക്കുമെന്ന് സിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ ജന്തർ മന്ദറിലാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix