തൃശ്ശൂർ: തൃശ്ശൂർ കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. വിദ്യാർഥികൾ തൃശ്ശൂർ കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലാണ്.
സി. അച്യുതമേനോൻ കോളേജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പരാതി. 15 പെൺകുട്ടികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയശേഷം മടങ്ങി.




