Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹിയിലെ സുരക്ഷാ സന്നാഹങ്ങൾ യുദ്ധസമാനമെന്ന് ശശി തരൂർ; കേന്ദ്ര സർക്കാരിനെതിരെ വിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സിജെപി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ കർശന സുരക്ഷാ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശശി തരൂർ എം.പി. ഡൽഹിയിൽ 22,000 പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിരിക്കുന്നത് യുദ്ധസമാനമായ സാഹചര്യമാണെന്ന് തരൂർ പറഞ്ഞു. ട്രെയിനുകൾ റദ്ദാക്കിയതിലും മെട്രോ സർവീസുകൾ നിർത്തിവെച്ചതിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

പുലർച്ചെ രണ്ടുമണിക്കുശേഷം ദേശീയ തലസ്ഥാനത്തെത്തിയ തനിക്ക് മുമ്പെങ്ങും കാണാത്തവിധത്തിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് കാണാനായതെന്ന് തരൂർ പറഞ്ഞു. റോഡുകളിലെങ്ങും പരിശോധനാ കേന്ദ്രങ്ങളും കോൺക്രീറ്റ് ബാരിക്കേഡുകളും നിരത്തിയിരിക്കുകയായിരുന്നു. 45 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പുകളുടെ സുതാര്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് പൗരന്മാരെ തടയാൻ യുവാക്കളെ വീടുകളിൽനിന്നും തെരുവുകളിൽനിന്നും കസ്റ്റഡിയിലെടുക്കുകയാണെന്നും തരൂർ ആരോപിച്ചു.

നഗരത്തിൽ സ്ത്രീകൾക്ക് സംരക്ഷണം ആവശ്യമായി വരുമ്പോൾ ഈ മുൻഗണനയും വൻതോതിലുള്ള സുരക്ഷാ സന്നാഹങ്ങളും എവിടേക്കാണ് അപ്രത്യക്ഷമാകുന്നതെന്നും അദ്ദേഹം ചോദിച്ചു. കസ്റ്റഡിയിലെടുത്തവരെ ഉടൻ മോചിപ്പിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച പ്രതിഷേധക്കാർ വീണ്ടും എത്തിയാൽ അധികാരികൾ തലസ്ഥാനം വീണ്ടും അടച്ചിടുമോയെന്നും അദ്ദേഹം ചോദിച്ചു. യുവതലമുറ അപ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ മെച്ചപ്പെട്ട സാഹചര്യം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പുകളുടെ സുതാര്യതയിൽ ആത്മവിശ്വാസമുള്ള സർക്കാർ ചോദ്യങ്ങളെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്ന് തരൂർ പറഞ്ഞു. എന്നാൽ, തലസ്ഥാനത്തെ കോട്ടയാക്കി മാറ്റുന്നത് ജനങ്ങളുടെ സംശയങ്ങൾ വർധിപ്പിക്കുകയേയുള്ളൂ. സർക്കാരിന്റെ മറുപടി ലാത്തിച്ചാർജല്ല, വ്യക്തമായ വിശദീകരണങ്ങളായിരിക്കണം. ബാരിക്കേഡുകൾ ഉയർത്തി തിരഞ്ഞെടുപ്പ് കമ്മിഷനിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാനാവില്ലെന്നും ജനാധിപത്യത്തിന്റെ ശക്തി വിലയിരുത്തേണ്ടത് ചോദ്യങ്ങൾ ചോദിക്കുന്നവരോട് അത് എങ്ങനെ പെരുമാറുന്നു എന്നതിലൂടെയാണെന്നും തരൂർ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix