വാഷിങ്ങ്ടണ്‍: 2026ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ രോഷത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വര്‍ഷത്തെ പുരസ്കാര പ്രഖ്യാപനം ‘അപമാനകരവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ട്രംപ് പ്രതികരിച്ചു. പുരസ്കാരം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ന്യൂയോര്‍ക്കിലെ സിറാക്കൂസില്‍ നടന്ന റാലിയില്‍ സംസാരിക്കവേയാണ് ട്രംപ് തന്റെ നിരാശയും രോഷവും പങ്കുവെച്ചത്.
‘ഇത് നോര്‍വേ എന്ന രാജ്യത്തിന്റെ മായാത്ത കളങ്കമാണ്. ഞങ്ങള്‍ ഇത് മറക്കില്ല’ എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ജനാധിപത്യവിരുദ്ധരും നാഗരികയുടെ ശത്രുക്കളുമായ ഒരുപിടി തീവ്ര ആശയക്കാര്‍ നൊബേല്‍ സമാധാന പുരസ്കാരത്തിന്റെ വിശ്വാസ്യത എന്നെന്നേക്കുമായി തകര്‍ത്തു എന്നും ട്രംപ് ആരോപിച്ചു. തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കണമെന്ന ആഗ്രഹം പുരസ്കാരം പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ മുന്നേതന്നെ ട്രംപ് വിവിധയിടങ്ങളില്‍ തുറന്ന് പറഞ്ഞിരുന്നു.
ഇന്ത്യന്‍ തമിഴ് വംശജയും പ്രമുഖ ദക്ഷിണാഫ്രിക്കന്‍ നിയമജ്ഞയുമായ നവനീതം പിള്ളയ്ക്കാണ് പുരസ്ക്കാരം ലഭിച്ചത്. ഇവരെ എനിക്ക് അറിയില്ലെന്നും പേര് കേട്ടിട്ട് പോലുമില്ലെന്നായിരുന്നു ട്രംപിന്റെ പരിഹാസം.




