Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഭയപ്പെടുന്നവരോ പിന്മാറുന്നവരോ അല്ല തെരുവിലുള്ളത്: രാഹുല്‍ ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നേരിട്ട ഡൽഹി പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എത്ര പൊലീസിനെ വിന്യസിച്ചാലും ബിജെപിയുടെയും ആർഎസ്എസിന്റെയും ആളുകളെ ഇറക്കിയാലും തെരുവിലുള്ള പ്രതിഷേധക്കാർ ഭയപ്പെടില്ലെന്നും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാരും ബിജെപിയും പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുന്തോറും യുവാക്കളും വിദ്യാർഥികളും കൂടുതൽ ശക്തിയോടെ രംഗത്തിറങ്ങുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. സമരം അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി പൊലീസ് തെരുവിൽ അക്രമം നടത്തുകയാണെന്നും സ്ത്രീകൾക്കും യുവാക്കൾക്കും നേരെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ ആക്രമണം നടത്തുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒക്ടോബർ 12ന് കോൺഗ്രസും ഇന്ത്യ സഖ്യവും രാജ്യത്തെ വലിയൊരു വിഭാഗം യുവാക്കളും വീണ്ടും തെരുവിലിറങ്ങുമെന്നും പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കാനാണ് കോക്ക്റോച്ച് ജനതാ പാർട്ടിയുടെയും വിദ്യാർഥി സംഘടനകളുടെയും നീക്കം. എസ്എഫ്ഐ, ഐസ തുടങ്ങിയ ഇടതുപക്ഷ വിദ്യാർഥി സംഘടനകളും ജന്തർ മന്തറിലേക്ക് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

അറസ്റ്റിലായ പ്രതിഷേധക്കാരെ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് ഇന്ത്യയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതാണിതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ആവശ്യം തള്ളിയെന്നാണ് വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix