Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അനധികൃത കരിങ്കൽ ക്വാറിയിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ വേങ്ങര പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചേറൂർ സ്വദേശി ജാഫർ (36) അറസ്റ്റിലായി. കണ്ണമംഗലം വില്ലേജിലെ മഞ്ഞേഞ്ഞങ്ങര പെരണ്ടക്കൽ റോഡിലുള്ള കൊട്ടേക്കാട്ട് പറമ്പിലെ ക്വാറിയിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്.

രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 163 ജലാറ്റിൻ സ്റ്റിക്കുകളും 235 ഷോക്ക് ട്യൂബുകളുമാണ് പോലീസ് പിടിച്ചെടുത്തത്. കരിങ്കൽ ഖനനത്തിന് ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളാണ് ഇവ. അനധികൃതമായി ഖനനം നടത്തുന്നതിനായി ഇവ സൂക്ഷിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.

അനുമതിയില്ലാതെ ക്വാറി പ്രവർത്തിപ്പിക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌ഫോടകവസ്തുക്കൾ സൂക്ഷിക്കുന്നതും സംബന്ധിച്ച പരിശോധനയുടെ ഭാഗമായാണ് നടപടി. പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കൾ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ ജാഫറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix