Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരളത്തിന്റെ എയിംസ് സ്വപ്നം എങ്ങുമെത്തിയില്ല; കടലാസിൽ ഒതുങ്ങുമോ ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളത്തിന് എയിംസ് എന്ന ദീർഘകാല ആവശ്യത്തിന് ഇനിയും വ്യക്തമായ ഉത്തരമില്ല. രാജ്യത്തെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അഥവാ എയിംസ്, കേരളത്തിൽ സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങളായി ശക്തമായി ഉയരുന്നുണ്ട്. എന്നാൽ പ്രഖ്യാപനങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറം പദ്ധതി യാഥാർഥ്യമാകാത്തത് വലിയ രാഷ്ട്രീയ ചർച്ചയായി തുടരുകയാണ്. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം പാർലമെന്റിലും പൊതുവേദികളിലും നിരവധി തവണ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങളും ഉയർന്ന രോഗികളുടെ എണ്ണവും കണക്കിലെടുത്ത് എയിംസ് അനിവാര്യമാണെന്നാണ് കേരളത്തിന്റെ വാദം.

കോഴിക്കോട് ജില്ലയിലെ കിനാലൂരിനെ ഉൾപ്പെടെ പരിഗണിച്ച് സ്ഥലം കണ്ടെത്താനുള്ള നടപടികളും ചർച്ചയായിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനവും നിർമാണത്തിന്റെ സമയക്രമവും സംബന്ധിച്ച വ്യക്തതയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നകാര്യത്തിൽ അനുകൂലതീരുമാനമുണ്ടാകണമെന്ന് ഒടുവിൽ കേരള ഹൈക്കോടതിക്കുതന്നെ കേന്ദ്രസർക്കാരിനോടു പറയേണ്ടിവന്നിരിക്കുകയാണ്. ഇക്കാര്യത്തിലെ പുരോഗതി ആറാഴ്ചയ്ക്കകം അറിയിക്കാനും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ ഇടപെടൽ ഈ വിഷയത്തിൽ വർഷങ്ങളായി തുടരുന്ന അനിശ്ചിതത്വംമാത്രമല്ല, അതിന്റെപേരിലുള്ള രാഷ്ട്രീയകോലാഹലങ്ങളും അവസാനിക്കുമെന്നു പ്രതീക്ഷിക്കാം.

ഒരു സംസ്ഥാനത്തിന് ആരോഗ്യ മേഖലയിലെ ഏറ്റവും ഉന്നതമായ സ്ഥാപനം അനുവദിച്ചു നൽകുന്നത് ആ സംസ്ഥാനത്തിന് ആരോഗ്യരംഗത്തുള്ള പിന്നാക്കാവസ്ഥ നോക്കിയാണ് എന്ന മാനദണ്ഡം തന്നെ അശാസ്ത്രീയമാണ്. അത്തരം സംസ്ഥാനങ്ങളിൽ ആദ്യം ഉറപ്പാക്കേണ്ടത് പ്രാഥമികതല ആരോഗ്യ ചികിത്സാ സൗകര്യങ്ങളും,​ എല്ലാവർക്കും കുറ‌‌ഞ്ഞ ചെലവിൽ ആരോഗ്യസേവനം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളുമാണ്. 2014-ലാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിപ്രകാരം കേരളത്തിനും ‘എയിംസ്’ അനുവദിക്കാമെന്ന് സംസ്ഥാനത്തിനു കേന്ദ്രസർക്കാരിൽനിന്ന് അറിയിപ്പുലഭിച്ചത്. 200 ഏക്കർ ആവശ്യമാണെന്നും അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നുമായിരുന്നു അറിയിപ്പ്. ഇതുപ്രകാരം അന്നത്തെ യു.ഡി.എഫ്. സർക്കാർ നാല് സ്ഥലങ്ങൾ കണ്ടുവെക്കുകയും കേന്ദ്രത്തെ അറിയിക്കുകയുംചെയ്തു. കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണു സ്ഥലം നിർണയിച്ചത്. കോഴിക്കോട് കിനാലൂരിൽ സ്ഥലമേറ്റെടുക്കൽനടപടികളുമായി മുന്നോട്ടുപോകുകയുംചെയ്തു.

ഇതിനിടെ കാസർകോട്, പാലക്കാട് തുടങ്ങി പലഭാഗത്തുനിന്നും എയിംസിനുവേണ്ടിയുള്ള അവകാശവാദവും സമ്മർദവുമുണ്ടായി. 2024-ൽ കേന്ദ്രമന്ത്രിയായതിനുപിന്നാലെ സുരേഷ്‌ഗോപി ആലപ്പുഴയ്ക്കുവേണ്ടി രംഗത്തിറങ്ങി. എന്നാൽ, ഇപ്പോൾ നേരെ പ്ലെയ്റ്റ് തിരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ മണ്ഡലമായ തൃശ്ശൂരിൽ സ്ഥാപിക്കണമെന്ന നിലപാടിലാണ് ഇപ്പോൾ. ബി.ജെ.പി. ജയിച്ച ലോക്‌സഭാമണ്ഡലമായതിനാൽ അവിടെ സ്ഥാപിക്കുന്നതിന് സംസ്ഥാനസർക്കാരാണ് ഇപ്പോൾ എതിരുനിൽക്കുന്നത് എന്നാണ് വാദം. എവിടെയായാലും തരക്കേടില്ല, സംസ്ഥാനത്ത് ‘എയിംസ്’ വന്നാൽമതിയെന്നാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ കഴിഞ്ഞദിവസം പറഞ്ഞത്. കിനാലൂരിനുപുറമേ, കോട്ടയത്തെ വെള്ളൂരും പരിഗണനയിലുണ്ടെന്ന് മന്ത്രി കഴിഞ്ഞ ഇടക്ക് പറഞ്ഞിരുന്നു.

കേരളത്തിൽ ‘എയിംസി’ന് അനുമതി നൽകണമെന്ന സന്ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം 2022-ൽ കേന്ദ്ര ധനമന്ത്രാലയത്തിനു നൽകുകയുണ്ടായി. എന്നാൽ, അതിനുശേഷവും കേന്ദ്രബജറ്റുകളിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായില്ല. കേരളത്തിൽ എവിടെ സ്ഥാപിക്കണമെന്ന കാര്യത്തിൽ ഇപ്പോഴും കൺഫ്യൂഷൻ നിലനിൽക്കുന്നതുകൊണ്ടുതന്നെ അതും ഒരു പിടിവള്ളിയായി ഏറ്റെടുത്തുകൊണ്ട് കേന്ദ്ര സർക്കാരും നീങ്ങുകയാണ്. കേരളത്തിനൊപ്പമോ അതിനുശേഷമോ PMSSY പദ്ധതിപ്രകാരമുള്ള കേന്ദ്രവാഗ്ദാനം ലഭിച്ച പല സംസ്ഥാനങ്ങളിലും ‘എയിംസ്’ പൂർണ്ണമായോ അല്ലെങ്കിൽ ഭാഗികമായോ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

കേരളത്തിൽ മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉള്ളതുകൊണ്ടാണ് മറ്റുള്ള സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകുന്നതെന്ന വിചിത്ര വാദമാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന്റെ അഭിഭാഷക ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, മികച്ച സൗകര്യങ്ങൾ ഉള്ളതുകൊണ്ട് ഒരു സംസ്ഥാനത്തെ തഴയുന്നത് ശെരിയല്ലന്ന നിലപാടിലാണ് ഹൈക്കോടതി. ഉയർന്ന ജനസാന്ദ്രതയും അതിനുതക്കവണ്ണമുള്ള ആശുപത്രിസംവിധാനങ്ങളില്ലാത്തതും കണക്കിലെടുക്കുമ്പോൾ കേരളത്തിൽ ‘എയിംസ്’ ആവശ്യമാണെന്ന സമീപനമാണ് ഹൈക്കോടതി സ്വീകരിച്ചത്. ‘ എവിടെ സ്ഥാപിക്കണമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ എത്രയും പെട്ടന്ന് തീരുമാനമെടുക്കണെമന്നും കോടതി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix