Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CentralGovernment

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമപരിരക്ഷ ചോദ്യം ചെയ്ത് ഹർജി; കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് അനുവദിച്ച സമ്പൂർണ നിയമപരിരക്ഷ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വിഷയത്തിൽ വിശദീകരണം നൽകാനാണ് കോടതി നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2023ലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്‌സ് നിയമത്തിലെ സെക്ഷൻ 16 ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ആർജെഡി എംപി മനോജ് ഝാ, അഭിഭാഷകൻ അരുൺ കുമാർ അഗർവാൾ എന്നിവരാണ് ഹർജിക്കാർ. ഔദ്യോഗിക ചുമതലകൾ […]
Read more

സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ്; വീഴ്ച പറ്റിയെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം

ന്യൂഡൽഹി: സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം. വിഷയത്തിൽ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാരിന്റെ നടപടികളിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കേന്ദ്രം വ്യക്തമാക്കിയത്. സ്റ്റാർ പദവിക്കായി ഹോട്ടലുകൾ സമർപ്പിക്കുന്ന അപേക്ഷകൾ പ്രാഥമിക രേഖകൾ മാത്രമാണെന്നും കേന്ദ്ര മന്ത്രാലയത്തിന്റെ പരിശോധന പൂർത്തിയാക്കി ഔദ്യോഗിക സർട്ടിഫിക്കറ്റ് നൽകുന്നതുവരെ അവ സ്റ്റാർ പദവിക്കുള്ള അംഗീകാരമായി കണക്കാക്കാനാകില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇത്തരം അപേക്ഷകളുടെ അടിസ്ഥാനത്തിൽ ബാർ ലൈസൻസോ […]
Read more

കേരളത്തിന്റെ എയിംസ് സ്വപ്നം എങ്ങുമെത്തിയില്ല; കടലാസിൽ ഒതുങ്ങുമോ ?

കേരളത്തിന് എയിംസ് എന്ന ദീർഘകാല ആവശ്യത്തിന് ഇനിയും വ്യക്തമായ ഉത്തരമില്ല. രാജ്യത്തെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അഥവാ എയിംസ്, കേരളത്തിൽ സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങളായി ശക്തമായി ഉയരുന്നുണ്ട്. എന്നാൽ പ്രഖ്യാപനങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറം പദ്ധതി യാഥാർഥ്യമാകാത്തത് വലിയ രാഷ്ട്രീയ ചർച്ചയായി തുടരുകയാണ്. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം പാർലമെന്റിലും പൊതുവേദികളിലും നിരവധി തവണ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങളും […]
Read more

പ്രതിഷേധം മൗലികാവകാശം; നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: നാളെ നടക്കാനിരിക്കുന്ന സിജെപി സമരത്തിന് മുന്നോടിയായി പ്രതിഷേധങ്ങൾ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും നീക്കങ്ങളെ വിമർശിച്ച് സുപ്രീംകോടതി. പ്രതിഷേധം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയ കോടതി, പൊതുസൗകര്യങ്ങൾ പൂർണമായി തടയാനാകില്ലെന്നും നിരീക്ഷിച്ചു. ഇത്തരം നിയന്ത്രണങ്ങൾ സാധാരണ പൗരന്മാരെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ അസന്തുലിതാവസ്ഥ സൃഷ്ടിച്ചതെന്തിനാണെന്നും കോടതി ചോദിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ജന്തർ മന്തറിലേക്ക് മാർച്ച് നടത്താനാണ് സിജെപിയുടെ തീരുമാനം. പ്രതിഷേധം നേരിടാൻ കേന്ദ്രസർക്കാർ വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്നാണ് സംഘടനയുടെ ആരോപണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ […]
Read more

യുപിഐ ഇടപാടിന് ഫീസ്: ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ? കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി

ന്യൂഡൽഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ സുപ്രീംകോടതി വിശദീകരണം തേടി. തീരുമാനത്തിൽ കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും (ആർബിഐ) നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും (എൻപിസിഐ) സുപ്രീംകോടതി വിശദീകരണം തേടിയത്. യുപിഐ ഇടപാടുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കണമെന്നാണ് കോടതിയുടെ നിർദേശം. എംഡിആർ വഴി ലഭിക്കുന്ന വരുമാനം ആർക്കാണ് ലഭിക്കുക, എങ്ങനെയാണ് വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളിലും കോടതി വിശദീകരണം തേടി. ഇക്കാര്യങ്ങളിൽ […]
Read more

‘പേറ്റന്റില്‍ ഉള്‍പ്പെട്ട മരുന്നുകളും കേന്ദ്രസര്‍ക്കാരിന് നിര്‍മ്മിക്കാം’; ഹൈക്കോടതി

കൊച്ചി: കാൻസർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് നിർണായക നിരീക്ഷണങ്ങളുമായി കേരള ഹൈക്കോടതി. പേറ്റന്റ് പരിധിയിലുള്ള മരുന്നുകൾ പൊതുതാൽപര്യം മുൻനിർത്തി കേന്ദ്ര സർക്കാരിന് നിർമിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ പേറ്റന്റ് നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആവശ്യക്കാരായ രോഗികൾക്കോ മറ്റുള്ളവർക്കോ വാണിജ്യേതര അടിസ്ഥാനത്തിൽ ഇത്തരം മരുന്നുകൾ ലഭ്യമാക്കുന്നതിനായി സർക്കാർ നടപടി സ്വീകരിക്കാമെന്നാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ വിധി. മരുന്നുകളുടെ […]
Read more

ഒബിസി ക്രീമിലെയർ; കേന്ദ്രത്തിന്റെ ഇളവ് ഹർജിയിൽ വിധി മാറ്റിവെച്ചു

ന്യൂഡൽഹി: ഒബിസി ക്രീമിലെയർ മാനദണ്ഡവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ അപേക്ഷയിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. മാതാപിതാക്കളുടെ ശമ്പള വരുമാനം മാത്രം കണക്കാക്കി ക്രീമിലെയർ പദവി തീരുമാനിക്കരുതെന്നായിരുന്നു മാർച്ച് 11ലെ സുപ്രീംകോടതി വിധി. മാതാപിതാക്കളുടെ സാമൂഹിക സാഹചര്യവും പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഈ വിധിക്ക് 2012 മുതൽ മുൻകാല പ്രാബല്യവും കോടതി നൽകിയിരുന്നു. എന്നാൽ, വിധി 2012 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയാൽ വലിയ ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് […]
Read more

പിഎഫ് നിശ്ചയിക്കുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തി കേന്ദ്രം

ന്യൂഡൽഹി: പിഎഫ് ആനുകൂല്യം ലഭിക്കുന്നതിനുള്ള ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി കേന്ദ്രസർക്കാർ. പുതിയ തീരുമാനത്തോടെ ഏകദേശം 51 ലക്ഷം ജീവനക്കാർക്ക് കൂടി ഇപിഎഫ് ആനുകൂല്യത്തിന്റെ പരിധിയിൽ വരാൻ സാധിക്കും. 11 വർഷത്തിന് ശേഷമാണ് ശമ്പള പരിധിയിൽ മാറ്റം വരുത്തുന്നത്. ഇതിലൂടെ സർക്കാരിന് 11,339 കോടി രൂപയുടെ അധിക ചെലവ് വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ജീവനക്കാരുടെ ദീർഘകാല ആവശ്യമായിരുന്നു ശമ്പള പരിധി ഉയർത്തുന്നതെന്നും പ്രധാനമന്ത്രി തീരുമാനത്തിന് അംഗീകാരം നൽകിയെന്നും മന്ത്രി […]
Read more

PM SHRI പദ്ധതിയിൽ കേരളത്തിന് വീണ്ടും കേന്ദ്ര സമ്മർദം; ഫണ്ട് തടയുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: പിഎംശ്രീ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന് വീണ്ടും കത്തയക്കാൻ കേന്ദ്രസർക്കാർ നീക്കം. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കത്തയക്കുക. സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് പദ്ധതിയിൽ നയപരമായ നിലപാട് സ്വീകരിക്കാത്തതെന്ന് എസ്എസ്‌കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചോദിച്ചതായാണ് വിവരം. പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നില്ലെങ്കിൽ സമഗ്ര ശിക്ഷ കേരള (SSK) ഫണ്ട് അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം. നേരത്തെയും ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് കേന്ദ്രം കത്തയച്ചിരുന്നു. SSK ഫണ്ട് ഇനത്തിൽ കേരളത്തിന് ആകെ ലഭിക്കാനുള്ളത് ഏകദേശം 1,500 കോടി […]
Read more

പഞ്ചസാര വ്യാപാരികളുടെ സ്റ്റോക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്തെ വിപണികളിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുന്നതിനും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും നിയന്ത്രിക്കുന്നതിനുമായി വ്യാപാരികൾക്ക് കൈവശം വയ്ക്കാവുന്ന പഞ്ചസാരയുടെ സ്റ്റോക്ക് പരിധി കേന്ദ്ര സർക്കാർ വീണ്ടും കുറച്ചു. നിലവിലെ 4,000 ക്വിന്റൽ പരിധി 2,000 ക്വിന്റലായാണ് കുറച്ചത്. പുതിയ സ്റ്റോക്ക് പരിധി 2026 സെപ്റ്റംബർ 15 മുതൽ നവംബർ 30 വരെ പ്രാബല്യത്തിലുണ്ടാകും. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. പുതിയ നിർദേശപ്രകാരം, വ്യാപാരികൾക്ക് ലഭിച്ച തീയതി മുതൽ പരമാവധി 30 ദിവസം മാത്രമേ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix