Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് മുടങ്ങിയ വാടക ലഭിച്ചുതുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ: ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് മുടങ്ങിയ വാടകത്തുക ലഭിച്ചുതുടങ്ങി. ഇന്നലെ വൈകീട്ടോടെയാണ് ദുരന്തബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക എത്തിത്തുടങ്ങിയത്. ടൗൺഷിപ്പിൽ വീടിനായി കാത്തിരിക്കുന്ന 287 പേർക്കാണ് വാടക മുടങ്ങിയിരുന്നത്. 1556 പേർക്ക് ദിനബത്തയും 858 പേർക്ക് ഭക്ഷണത്തിനുള്ള കൂപ്പണും ലഭിച്ചുതുടങ്ങി.

എല്ലാ മാസവും മൂന്നാം തീയതിയാണ് സാധാരണയായി വാടക ലഭിക്കേണ്ടത്. എന്നാൽ ഇത്തവണ തുക ലഭിക്കാതിരുന്നതോടെ ദുരന്തബാധിതർ വലിയ പ്രതിസന്ധിയിലായിരുന്നു. വാടക മുടങ്ങിയ വിഷയം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

സാങ്കേതിക തടസ്സം കാരണമാണ് തുക വിതരണം വൈകിയതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. അർഹതപ്പെട്ട സഹായം ലഭിക്കാൻ 14 ദിവസം കാത്തിരിക്കേണ്ടി വന്നതോടെ ദുരന്തബാധിതർക്ക് അധിക സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടിവന്നു.

ദുരന്തത്തെത്തുടർന്ന് വാസസ്ഥലം നഷ്ടപ്പെട്ട് വാടകവീടുകളിൽ കഴിയുന്നവർക്ക് പ്രതിമാസ വാടകയും മറ്റ് സാമ്പത്തിക സഹായങ്ങളും ഏറെ ആശ്വാസമാണ്. ടൗൺഷിപ്പിലെ വീടുകൾക്കായി കാത്തിരിക്കുന്ന ദുരന്തബാധിതർക്ക് സഹായവിതരണം സമയബന്ധിതമായി ഉറപ്പാക്കണമെന്ന ആവശ്യവും ഇതോടെ വീണ്ടും ഉയരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix